ഡൽഹിയിലെ ചെങ്കോട്ടയ്ക്ക് സമീപം സ്‌ഫോടനം; ഒരു മരണം. എട്ടു പേർക്ക് പരിക്ക്..

ഒരു മരണം; എട്ടു പേർക്ക് പരിക്ക്.

Nov 10, 2025 - 18:22
Nov 10, 2025 - 18:28
 0
ഡൽഹിയിലെ ചെങ്കോട്ടയ്ക്ക് സമീപം സ്‌ഫോടനം; ഒരു മരണം. എട്ടു പേർക്ക് പരിക്ക്..

കൊച്ചി: ഡൽഹിയിലെ ചെങ്കോട്ടയ്ക്ക് സമീപം സ്‌ഫോടനത്തിൽ ഒരാൾ മരിച്ചു. എട്ടു പേർക്ക് പരിക്കേറ്റു. ചെങ്കോട്ടയ്ക്ക് സമീപം റോഡിൽ നിർത്തിയ കാറിൽ നിന്നാണ് സ്‌ഫോടനം ഉണ്ടായത്. മൂന്ന് വാഹനങ്ങൾക്ക് തീപിടിച്ചു. പൊലീസ് സ്ഥലത്ത് പരിശോധന നടത്തുകയാണ്. ചെങ്കോട്ട മെട്രോ സ്‌റ്റേഷൻ്റെ ഗേറ്റ് നമ്പർ ഒന്നിന് സമീപമാണ് സ്‌ഫോടനമുണ്ടായത്. 6.55 ഓടെയായിരുന്നു സ്‌ഫോടനം. ജനത്തിരക്കുള്ളിൽ നിർത്തിയിരുന്ന കാർ പൊട്ടിത്തെറിക്കുന്നതായാണ് വിവരം. ഏഴ് ഫയർ എഞ്ചിനുകൾ. പൊട്ടിത്തെറിച്ച കാറിന് പുറമെ നിരവധി വാഹനങ്ങളിൽ തീപടർന്നതായി റിപ്പോർട്ടുണ്ട്. തീയണയ്ക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow