കാസർകോട് രണ്ടിടത്തായി കഞ്ചാവ് വേട്ട; രണ്ടുപേർ അറസ്റ്റിൽ.

Feb 27, 2025 - 09:20
 0
കാസർകോട് രണ്ടിടത്തായി കഞ്ചാവ് വേട്ട; രണ്ടുപേർ അറസ്റ്റിൽ.

കാസർഗോഡ്: തളങ്കരയിലും, ബേളയിലും പോലീസ് നടത്തിയ പരിശോധനയിൽ കഞ്ചാവുമായി രണ്ടുപേരെ അറസ്റ്റ് ചെയ്തു. കാസർകോട് ടൗൺ എസ്.ഐ പ്രതീഷ് കുമാർ എം.പിയുടെ നേതൃത്വത്തിൽ ബുധനാഴ്ച രാത്രി പത്ത് മണിയോടെ തളങ്കര സി വ്യൂ പാർക്കിനു സമീപത്ത് നടത്തിയ പരിശോധനയിൽ പട്ടേൽ റോഡ് ഗസാലി നഗറിലെ അമീൻ സിജാഹി (26) നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്നും 6.67 ഗ്രാം കഞ്ചാവ് കണ്ടെടുത്തതായി പോലീസ് പറഞ്ഞു. ബദിയടുക്ക എസ്.ഐ കെ കെ നിഖിലിന്റെ നേതൃത്വത്തിൽ ബുധനാഴ്ച രാത്രി നടത്തിയ മറ്റൊരു പരിശോധനയിൽ 12.50 ഗ്രാം കഞ്ചാവ് പിടികൂടി.ബേള ധർബ്ബത്തടുക്ക ഹൗസിലെ ഡി,മുഹമ്മദ് ഹനീഫ (40)യെ അറസ്റ്റ് ചെയ്തു.വിൽപ്പനയ്ക്കാണ് ഇയാൾ കഞ്ചാവ് കൈവശം വെച്ചതെന്ന് പോലീസ് പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow