കാർഷിക മികവിന് ആദരം; മടിക്കൈയിൽ കർഷകദിനം ആഗസ്റ്റ് 17ന്

Aug 14, 2026 - 07:35
 0
കാർഷിക മികവിന് ആദരം; മടിക്കൈയിൽ കർഷകദിനം ആഗസ്റ്റ് 17ന്

മടിക്കൈ: കർഷകരുടെ അധ്വാനത്തിനും കാർഷിക മേഖലയിലെ മികവിനും ആദരമർപ്പിച്ച് മടിക്കൈയിൽ കർഷകദിനാചരണം സംഘടിപ്പിക്കും. മടിക്കൈ ഗ്രാമപഞ്ചായത്ത്, കൃഷിഭവൻ, മടിക്കൈ സർവീസ് സഹകരണ ബാങ്ക് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ആഗസ്റ്റ് 17ന് രാവിലെ 10 മുതൽ അമ്പലത്തുകര സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിലാണ് പരിപാടി.

കാഞ്ഞങ്ങാട് എം.എൽ.എ ഗോവിന്ദൻ പള്ളിക്കാപ്പിൽ ഉദ്ഘാടനം ചെയ്യും. മടിക്കൈ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.വി. ജ്യോതി അധ്യക്ഷത വഹിക്കും. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സുജാത മുഖ്യാതിഥിയാകും. മടിക്കൈ കൃഷിഭവൻ കൃഷി ഓഫീസർ സി. പ്രമോദ് കുമാർ സ്വാഗതം പറയും.

ചടങ്ങിൽ വിവിധ കാർഷിക മേഖലകളിൽ മികവ് തെളിയിച്ച കർഷകരെ ആദരിക്കും. മുതിർന്ന കർഷകനായി കുട്ട്യാനത്തെ സി.എം. രാഘവൻ നായരെയും മുതിർന്ന വനിതാ കർഷകയായി കാര്യകുന്നിലെ കെ.വി. നാരായണിയെയും ജൈവകർഷകയായി പെരികമന ഇല്ലത്തെ ദ്രൗപതിയെയും ആദരിക്കും.

വനിതാ കർഷകരായ ഷിജിന കെ. കൊളങ്ങാട്ട്, മീനാക്ഷി കെ.വി. തെക്കൻ ബങ്കളം, പക്കീരൻ ടി. ബർമ്മതട്ട്, മാസ്റ്റർ ആത്മജ് എസ്. റാക്കോൽ എന്നിവർക്കും ആദരം നൽകും. പച്ചക്കറി കൃഷിയിലെ മികവിന് ഗണേശൻ സി.കെ. എരിക്കുളം, സമ്മിശ്ര വിള കൃഷിക്ക് കാരളി രാമചന്ദ്രൻ, നെല്ല് ഉൽപാദനത്തിലെ മികവിന് രാജശേഖരൻ എ.വി. ആലൈ, നെല്ല്-പച്ചക്കറി കൃഷിയിലെ മികവിന് ബാലകൃഷ്ണൻ പി. ചുള്ളിമൂല, സമ്മിശ്ര കൃഷിക്ക് ദാമോദരൻ പി. പുതിയപറമ്പത്ത്, നെല്ല് ഉൽപാദനത്തിലെ മികവിന് സന്തോഷ് എം. എന്നിവരെയും ആദരിക്കും.

എക്സോട്ടിക് പഴങ്ങൾ ശാസ്ത്രീയമായി കൃഷി ചെയ്യുന്ന ഐ.ടി. പ്രൊഫഷണലും യുവകർഷകനുമായ സജിത്ത് കുമാർ എൻ., സംയോജിത കൃഷിയിൽ മികവ് തെളിയിച്ച പ്രകാശൻ കെ. ഉമിച്ചി എന്നിവർക്കും പ്രത്യേക ആദരം നൽകും.

ജില്ലാ പഞ്ചായത്ത് അംഗം കെ. സബീഷ്, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. ഗോവിന്ദൻ, വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷൻ എ. രാജൻ, ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ പി.വി. പത്മിനി, ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ പി. കുഞ്ഞികൃഷ്ണൻ, ഗ്രാമപഞ്ചായത്ത് അംഗം കെ. പുഷ്പാവതി, സെക്രട്ടറി കെ. ബിജു, മടിക്കൈ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ. നാരായണൻ തുടങ്ങിയവർ ആശംസകൾ അർപ്പിക്കും. അസിസ്റ്റന്റ് കൃഷി ഓഫീസർ സി.വി. പ്രിയ നന്ദി പറയും.

രാവിലെ 10ന് രജിസ്ട്രേഷൻ ആരംഭിക്കും. കാർഷിക മേഖലയിലെ വിവിധ തലങ്ങളിൽ പ്രവർത്തിക്കുന്ന കർഷകരെയും പൊതുജനങ്ങളെയും പങ്കെടുപ്പിച്ച് കർഷകദിനം വിപുലമായി ആചരിക്കുമെന്ന് സംഘാടകർ അറിയിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow