കീം പരീക്ഷയിൽ ജില്ലയിൽ ഒന്നാം സ്ഥാനം; വെള്ളിക്കോത്ത് സ്വദേശി സാരംഗ് സുനിലിന് 86-ാം റാങ്ക്

Jun 28, 2026 - 13:32
 0
കീം പരീക്ഷയിൽ ജില്ലയിൽ ഒന്നാം സ്ഥാനം; വെള്ളിക്കോത്ത് സ്വദേശി സാരംഗ് സുനിലിന് 86-ാം റാങ്ക്

കാഞ്ഞങ്ങാട്: കീം പരീക്ഷയിൽ ജില്ലയിൽ ഒന്നാം സ്ഥാനം നേടി കാഞ്ഞങ്ങാട് വെള്ളിക്കോത്ത് സ്വദേശിയായ സാരംഗ് സുനിൽ ശ്രദ്ധ നേടി. 600-ൽ 556 മാർക്ക് നേടി സംസ്ഥാനതലത്തിൽ 86-ാം റാങ്കും സാരംഗ് സ്വന്തമാക്കി.

ഇതിനുമുമ്പ് ജെഇഇ അഡ്വാൻസ്ഡ് പരീക്ഷയിൽ അഖിലേന്ത്യാതലത്തിൽ 6778-ാം റാങ്ക് നേടി ഐടി മേഖലയിലെ മികച്ച സ്ഥാപനത്തിൽ സീറ്റ് ഉറപ്പിച്ചിരുന്ന സാരംഗ്, തുടർച്ചയായ മികച്ച പ്രകടനത്തിലൂടെയാണ് ശ്രദ്ധേയനാകുന്നത്.

പെരിയ നവോദയ സ്കൂളിൽ പത്താം ക്ലാസ് വരെ പഠിച്ച സാരംഗ് നിലവിൽ വെള്ളിക്കോത്ത് സ്വദേശിയാണ്. കേരളവിഷൻ കേബിൾ ഓപ്പറേറ്റർ കെ. സുനിൽകുമാറിന്റെയും പെരിയ വില്ലേജ് ഓഫീസിലെ ഫീൽഡ് അസിസ്റ്റന്റ് കെ. സജിതയുടെയും മകനാണ്.

സഹോദരൻ സംവേദ് വെള്ളിക്കോത്ത് എംപിഎസ് ജിവിഎച്ച്എസ്എസിലെ നാലാം ക്ലാസ് വിദ്യാർത്ഥിയാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow