കുടുംബശ്രീ ബാലസഭ കുട്ടികള്‍ക്കായുള്ള ദ്വി ദിന ബാലസഭ ക്യാമ്പ് കാഞ്ഞങ്ങാട് നഗരസഭ കുടുംബശ്രീയില്‍ തുടങ്ങി
കാഞ്ഞങ്ങാട്: കുട്ടികളിലെ അറിവും കഴിവും വികസിപ്പിക്കുന്നതിന് പുതിയ ആശയങ്ങള്‍ കണ്ടെത്തുന്നതിനും സൗഹൃദങ്ങള്‍ സ്ഥാപിക്കുന്നതിനും കുടുംബശ്രീ ജില്ലാ മിഷന്‍ കുടുംബശ്രീ ബാലസഭ കുട്ടികള്‍ക്കായുള്ള ദ്വിദിന ബാലസഭ ക്യാമ്പ് കാഞ്ഞങ്ങാട് നഗരസഭ കുടുംബശ്രീയില്‍ തുടങ്ങി .
കളിക്കൂട്ടം എന്ന പേരില്‍ നടക്കുന്ന ക്യാമ്പില്‍ 47 വാര്‍ഡുകളില്‍ നിന്നായി 74 കുട്ടികള്‍ പങ്കെടുക്കുന്നു. കാര്‍ബണ്‍ സന്തുലിതാവസ്ഥ എന്നതാണ് ഈ വര്‍ഷത്തെ കുടുംബശ്രീ ബാലസഭയുടെ ലക്ഷ്യം. പൊതു ഇടങ്ങള്‍ ബാലസൗഹൃദമാക്കുക എന്നതും കുടുംബശ്രീ ബാലസഭയുടെ ഈ വര്‍ഷത്തെ ക്യാമ്പുകള്‍ക്ക് മാറ്റുകൂട്ടുന്നു. ആട്ടവും പാട്ടും, ഫ്രീ ഡാന്‍സ്, എന്റെ കൂട്ടുകാരന്‍ എന്റെ ശക്തി, കാര്‍ബണ്‍ മെഷര്‍ തുടങ്ങി നിരവധി വിഷയങ്ങളില്‍ ക്ലാസുകള്‍ നടന്നു.
നഗരസഭ ചെയര്‍മാന്‍ വി വി രമേശന്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. നഗരസഭ സി ഡി എസ് ഫസ്റ്റ് ചെയര്‍പേഴ്‌സണ്‍ കെ പുഷ്പലത അധ്യക്ഷത വഹിച്ചു, ചടങ്ങിയില്‍ സംസ്ഥാന ബാല പാര്‍ലിമെന്റില്‍ പങ്കടുത്ത ബാലസഭ അംഗം കെ തേജയെ ആദരിച്ചു.
കുടുംബശ്രീ ജില്ലാ മിഷന്‍ കോഡിനേറ്റര്‍ രതീഷ് പിലിക്കോട് മുഖ്യാതിഥിയായി.വൈസ് ചെയര്‍പേഴ്‌സണ്‍ ലതാ ബാലകൃഷ്ണന്‍, സ്ഥിരം സമിതി അധ്യക്ഷന്മാരായ എം. വി ജാഫര്‍, എം സുമതി, മുഹമ്മദ് മുറിയനാവി, ഫൗസിയ ഷെരീഫ്, സി വിജയന്‍, കൗണ്‍സിലര്‍ എം പ്രശാന്ത്എന്നിവര്‍ സംസാരിച്ചു. നഗരസഭ സെക്കന്‍ഡ് സി ഡി എസ് ചെയര്‍പേഴ്‌സണ്‍ പി വി രത്‌നാവതി സ്വാഗതവും, ബ്ലോക്ക് കോര്‍ഡിനേറ്റര്‍ കെ ജിജി നന്ദിയും പറഞ്ഞു. എ വി സന്തോഷ് കുമാര്‍, വിജയകുമാര്‍ പനയാല്‍, ജിതിന്‍ കൊടക്കാട്, അനുശ്രീ മുഴക്കോം എന്നിവര്‍ ക്ലാസുകള്‍ കൈകാര്യം ചെയ്തു. നഗരസഭ കൗണ്‍സിലര്‍മാര്‍ സി ഡി എസ് അംഗങ്ങള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ജില്ലാ മിഷന്‍ ജീവനക്കാര്‍ തുടങ്ങി നിരവധി ആളുകള്‍ ക്യാമ്പില്‍ പങ്കെടുത്തു.
What's Your Reaction?