കുറ്റിക്കോൽ സൺഡേ തിയേറ്ററിൽ സിനിമ അഭിനയ ക്യാമ്പ്
കുറ്റിക്കോൽ: കാസർകോട് ജില്ല പഞ്ചായത്തിന്റെ സഹകരണത്തോടെ കുറ്റിക്കോലിൽ പ്രവർത്തിക്കുന്ന കുട്ടികളുടെ നാടകവീടായ സൺഡേ തീയേറ്ററും, കുറ്റിക്കോൽ നെരൂദ ഗ്രന്ഥാലയവും ചേർന്ന് സിനിമ നാടക അഭിനയ പരിശീലന ക്യാമ്പ് നടത്തുന്നു. മെയ് 15, 16, 17 തീയതികളിൽ നടത്തുന്ന അഭിനയ ശരീരം മൂന്നാം പതിപ്പിൽ ജില്ലയിലെ അഞ്ചാം ക്ലാസ് മുതൽ പ്ലസ് ടു വരെയുള്ള കുട്ടികൾക്ക് പങ്കെടുക്കാം.
ആദ്യം രജിസ്റ്റർ ചെയ്യുന്ന 50 പേർക്ക് മാത്രമാണ് പ്രവേശനം. ദേശീയ സിനിമ അവാർഡ് ജേതാവ് പ്രിയനന്ദൻ, സംസ്ഥാന സർക്കാരിന്റെ മികച്ച സഹനടനുള്ള അവാർഡ് നേടിയ പി പി കുഞ്ഞുകൃഷ്ണൻ, സംവിധായകനും നടനുമായ രാജേഷ് മാധവൻ, പെണ്ണും പൊറാട്ടും സിനിമയിലെ നായകൻ സതീഷ് തുടങ്ങിയവർക്ക് പുറമേ തൃശൂർ ഡ്രാമ സ്കൂളിലെ ശിവപ്രസാദ്, യോഗേഷ്, ഷിനിൽ വടകര തുടങ്ങിയവരും ക്ലാസ് നയിക്കും.
സിനിമയുടെ സാങ്കേതിക വിഭാഗത്തിലും തിരക്കഥാ രചനയിലും ഫിലിം മേക്കിങ്ങിലും ക്ലാസ് ഉണ്ടാകും. സമാപനദിവസം സർട്ടിഫിക്കറ്റ് വിതരണവും ക്യാമ്പ് ഫയറും ഉണ്ടാകും. മെയ് 15ന് രാവിലെ 10-ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു എബ്രഹാം ഉദ്ഘാടനം ചെയ്യും. രജിസ്ട്രേഷന് ബന്ധപ്പെടുക: 6 2 8 2 6 1 9 7 5 3, 9 4 4 7 4 0 3 1 9 5.
What's Your Reaction?