കുശാൽ നഗർ സ്വദേശി ടി. അഹമ്മദ് അന്തരിച്ചു

Jul 31, 2026 - 21:22
 0
കുശാൽ നഗർ സ്വദേശി ടി. അഹമ്മദ് അന്തരിച്ചു

കാഞ്ഞങ്ങാട്: ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന കുശാൽ നഗർ സ്വദേശി ടി. അഹമ്മദ് (65) നിര്യാതനായി. മംഗളൂരു ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാത്രിയോടെയാണ് മരണം സംഭവിച്ചത്. കഴിഞ്ഞ ദിവസമാണ് അസുഖത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

സ്വാമി നിത്യാനന്ദ പോളിടെക്നിക്കിന് സമീപത്താണ് താമസം. പിതാവ് പരേതനായ കേരള സ്റ്റോർ മൊയ്തീൻ ഹാജി, മാതാവ് നബീസ. ഭാര്യ ഖദീജ.

മക്കൾ: ഷാഹിദ്, ഷഹബാസ്, റെസ്പാന, ഷഹർബാന. മരുമക്കൾ: ഫൈസൽ, ഷംനാസ്, ഫാത്തിമ. സഹോദരങ്ങൾ: അസീസ്, അബ്ദുസ്സലാം, ആയിഷ, സുഹറ, കുഞ്ഞിപ്പാത്തു, നസീമ, സഫിയ.

സംസ്കാരം നാളെ ഉച്ചയ്ക്ക് കാഞ്ഞങ്ങാട് ടൗൺ ജുമാ മസ്ജിദ് പുതിയകോട്ട ഖബർസ്ഥാനിൽ നടക്കും.

What's Your Reaction?

like

dislike

love

funny

angry

sad

wow