കെ.എസ്.ആർ.ടി.സി.യുടെ പുതിയ ഡിജിറ്റൽ സേവനം: വാട്സ്ആപ്പ് ടിക്കറ്റിങ് നാളെ നിലവിൽ വരും

Aug 5, 2026 - 13:42
 0
കെ.എസ്.ആർ.ടി.സി.യുടെ പുതിയ ഡിജിറ്റൽ സേവനം: വാട്സ്ആപ്പ് ടിക്കറ്റിങ് നാളെ നിലവിൽ വരും

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി.യുടെ ഡിജിറ്റൽ യാത്രാസേവനങ്ങളുടെ ഭാഗമായി, യാത്രക്കാർക്ക് വേഗത്തിലും ലളിതമായും ടിക്കറ്റ് ബുക്ക് ചെയ്യാൻ സഹായിക്കുന്ന എ ഐ അധിഷ്ഠിത വാട്സ്ആപ്പ് ടിക്കറ്റിങ് സംവിധാനം നാളെ (2026 ഓഗസ്റ്റ് 6) നിലവിൽ വരും.

ഗതാഗത വകുപ്പ് മന്ത്രി സി. പി. ജോൺ ഓഗസ്റ്റ് 6-ന് രാവിലെ 11 മണിക്ക് തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലിലെ സിംഫണി ഹാളിൽ നടക്കുന്ന ചടങ്ങിൽ പദ്ധതി ഉദ്ഘാടനം ചെയ്യും.

ചടങ്ങിൽ സംസ്ഥാനതലത്തിൽ മികച്ച പ്രവർത്തനം കാഴ്ചവച്ച ജീവനക്കാർക്കുള്ള പുരസ്കാര വിതരണവും, മികച്ച കെ.എസ്.ആർ.ടി.സി. യൂണിറ്റിനുള്ള പുരസ്കാര വിതരണവും നടക്കും. കൂടാതെ, കെ.എസ്.ആർ.ടി.സി.യുടെ 24 മണിക്കൂറും ഏഴ് ദിവസവും പ്രവർത്തിക്കുന്ന ഉപഭോക്തൃസഹായ ടോൾ ഫ്രീ (149) സേവനവും, നവീകരിച്ച കെ.എസ്.ആർ.ടി.സി. കൊറിയർ സേവനവും മന്ത്രി ഉദ്ഘാടനം ചെയ്യും.

ഗതാഗത സെക്രട്ടറി ടി.വി. അനുപമ (ഐ.എ.എസ്.) സ്വാഗതം ആശംസിക്കുന്ന ചടങ്ങിൽ ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ അധ്യക്ഷത വഹിക്കും. കെ.എസ്.ആർ.ടി.സി. ചെയർമാനും മാനേജിങ് ഡയറക്ടറും പദ്ധതികളുടെ റിപ്പോർട്ട് അവതരിപ്പിക്കും.

What's Your Reaction?

like

dislike

love

funny

angry

sad

wow