കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസർ പിടിയിൽ.

വില്ലേജ് ഓഫീസറുടെ സോക്സിനുള്ളിൽ നിന്നാണ് വിജിലൻസ് സംഘം കൈക്കൂലി പണം പിടിച്ചെടുത്തത്.

Jan 31, 2025 - 14:25
 0
കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസർ പിടിയിൽ.

തൃശ്ശൂർ കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസർ വിജിലൻസ് പിടിയിൽ. ആതിരപ്പള്ളി വില്ലേജ് ഓഫീസർ കെ എൽ ജൂഡിനെയാണ് വിജിലൻസ് പിടികൂടിയത്. ആർ ഓ ആർ സർട്ടിഫിക്കറ്റിനായി 3000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയാണ് പിടിയിലായത്.

 ഭൂമി വിതരണം ചെയ്യുന്നതിന് മുമ്പ് എടുക്കുന്ന റെക്കോർഡ് ഓഫ് റേറ്റ് സർട്ടിഫിക്കറ്റ് നൽകാനാണ് കൈക്കൂലി ആവശ്യപ്പെട്ടത് തുടർന്ന് സർട്ടിഫിക്കറ്റിന് അപേക്ഷ നൽകി വ്യക്തി വിജിലൻസിനെ വിവരം അറിയിക്കുകയായിരുന്നു തുടർന്ന് നടത്തിയ പരിശോധനയിൽ വില്ലേജ് ഓഫീസറുടെ ബോക്സിനുള്ളിൽ നിന്നാണ് വിജിലൻ സംഘം പണം പിടിച്ചെടുത്തത്.

 2022ൽ കാസർഗോഡ് ജോലി ചെയ്യുന്നതിനിടെ കൈക്കൂലി വാങ്ങിയ കേസിലെ രണ്ടാം പ്രതിയാണ് ജൂഡ്. മാളയിൽ ജോലി ചെയ്യുമ്പോഴും ഇയാൾക്കെതിരെ കൈക്കൂലി ആരോപണം ഉയർന്നിരുന്നതായും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow