കൊല്ലത്ത് രണ്ട് കായിക വിദ്യാർഥിനികളെ മരിച്ച നിലയിൽ കണ്ടെത്തി.

Jan 15, 2026 - 02:24
Jan 15, 2026 - 11:57
 0
കൊല്ലത്ത് രണ്ട് കായിക വിദ്യാർഥിനികളെ മരിച്ച നിലയിൽ കണ്ടെത്തി.

കൊല്ലം: കൊല്ലത്ത് രണ്ട് കായിക വിദ്യാർഥിനികളെ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം സായ് ഹോസ്റ്റലിലാണ് ഇന്നു രാവിലെ പത്തിലും പ്ലസ്ടുവിലും പഠിക്കുന്ന തിരുവനന്തപുരം സ്വദേശി വൈഷ്ണവി (16), കോഴിക്കോട് സ്വദേശി സാന്ദ്ര(18) എന്നിവരെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ പരിശീലനത്തിനു പോകാനായി സഹപാഠികൾ വിളിച്ചെങ്കിലും മുറിയുടെ വാതിൽ തുറക്കാത്തതിനെ തുടർന്നു നടത്തിയ അന്വേഷണത്തിലാണ് വിദ്യാർഥിനികളെ മരിച്ച നിലയിൽ കണ്ടെത്തിയത്. മുറിയിൽനിന്ന് ആത്മഹത്യ കുറിപ്പ് കണ്ടെത്തിയിട്ടില്ലെന്നാണു ലഭിക്കുന്ന വിവരം. രണ്ടു ഫാനുകളിലായി തൂങ്ങിയ നിലയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയതെന്നാണ് വിവരം. സിറ്റി പൊലീസ് കമ്മിഷണർ അടക്കമുള്ളവർ സ്ഥലത്ത് എത്തിയിട്ടുണ്ട്. 

What's Your Reaction?

like

dislike

love

funny

angry

sad

wow