കോടികളുടെ കൊക്കെയ്നുമായി രണ്ടു യുവതികൾ പിടിയിൽ.

Jul 22, 2025 - 11:01
 0
കോടികളുടെ കൊക്കെയ്നുമായി രണ്ടു യുവതികൾ പിടിയിൽ.

ബെംഗളൂരു: കോടികൾ വിലവരുന്ന കൊക്കെയ്നുമായി ബെംഗളൂരു വിമാനത്താവളത്തിൽ രണ്ട് യുവതികൾ പിടിയിലായി. മണിപ്പൂരിൽ നിന്നുള്ള ലാൽജാം ലുവായി, മിസോറാമിൽ നിന്നുള്ള ലാൽതാങ്ലിയാനി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. സോപ്പ് പെട്ടികളിൽ ഒളിപ്പിച്ച നിലയിൽ കടത്താൻ ശ്രമിച്ച ഏഴു കിലോ​ഗ്രാം കൊക്കെയ്നാണ് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇൻ്റലിജൻസ് (ഡി.ആർ.ഐ) പിടികൂടിയത്.ഡിആർഐക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പ്രതികളെ പിടികൂടിയത്. 14.69 കോടി രൂപ വിലവരുന്ന ലഹരിവസ്തുക്കളാണ് പിടിച്ചെടുത്തതെന്ന് ഉദ്യോ​ഗസ്ഥർ വ്യക്തമാക്കി. യുവതികൾ വൻ അന്തർസംസ്ഥാന കടത്ത് റാക്കറ്റിന്റെ ഭാഗമാണെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായെന്നും ‌ഉദ്യോ​ഗസ്ഥർ പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow