പള്ളിപ്പെരുന്നാൾ ആഘോഷ ക്രമീകരണത്തിനിടെ വൈദ്യുതാഘാതമേറ്റ് നാല് പേർ മരിച്ചു.
തമിഴ്‌നാട്ടിലെ കന്യാകുമാരിയിൽ പള്ളിപ്പെരുന്നാൾ ആഘോഷ ക്രമീകരണത്തിനിടെ വൈദ്യുതാഘാതമേറ്റ് നാല് പേർ മരിച്ചു. ഇനയം പുത്തൻ തുറ സ്വദേശികളായ മൈക്കിൾ പിൻറോ, മരിയ വിജയൻ, ആൻ്റണി ഉൾപ്പെടെ നാല് പേരാണ് മരിച്ചത്.ഇനം പുത്തൻ തുറയിൽ സെൻ്റ് ആൻ്റണീസ് ചർച്ചിൽ 13 ദിവസത്തെ പള്ളിപ്പെരുന്നാൾ ആഘോഷ ക്രമീകരണത്തിനിടെ ആയിരുന്നു അപകടം. പള്ളിപെരുന്നാളുമായി ബന്ധപ്പെട്ട് അലങ്കാര ക്രമീകരണത്തിനിടെ ഇരുമ്പ് ഗോവണി വൈദ്യുത ലൈനിൽ തട്ടി അപകടം സംഭവിക്കുകയായിരുന്നു.
What's Your Reaction?