എം.ഡി.എം.എ യുമായി യുവാവ് അറസ്റ്റിൽ.

Mar 2, 2025 - 09:24
 0
എം.ഡി.എം.എ യുമായി യുവാവ് അറസ്റ്റിൽ.

കാഞ്ഞങ്ങാട്: പ്ലാസ്റ്റിക് കവറിൽ സൂക്ഷിച്ച 10 ഗ്രാം എംഡി എം എയുമായി യുവാവ് അറസ്റ്റിൽ. ഉദിനൂര്‍ എടച്ചാക്കൈ സ്വദേശി മുഹമ്മദ് കാസിമിനെയാണ് ചന്തേര പോലീസ് അറസ്റ്റ് ചെയ്തത്. വീട്ടിൽ വച്ച് വിൽപ്പന നടത്തുന്നുണ്ടെന്ന വിവരത്തെത്തുടർന്ന് എത്തിയതായിരുന്നു പോലീസ്. പോലീസിനെ കണ്ട പ്രതി വീട്ടിൽ നിന്നും ഇറങ്ങി ഓടുകയായിരുന്നു. പിന്നീട് പോലീസ് പ്രതിയെ പിന്തുടർന്ന് പിടികൂടി. വീട്ടിൽ നടത്തിയ പരിശോധനയിൽ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ 10 ഗ്രാം എം ഡി എം എ കണ്ടെത്തി. പാക്ക് ചെയ്യുന്ന പ്ലാസ്റ്റിക് കവറുകളും, മൂന്നു ഗ്ലാസ് ഫണലുകളും, ഒരു ഇലക്ട്രോണിക് ത്രാസും വീട്ടിൽ ഉണ്ടായിരുന്നു. ചന്തേര സബ് ഇൻസ്പെക്ടർ സതീഷ് കുമാർ എൻ കെ, എസ് ഐ മുഹമ്മദ് മുഹ്സിൻ, എ എസ് ഐ ലക്ഷ്മണൻ, സുരേഷ് ബാബു, സീനിയർ സിവിൽ പോലീസ് ഓഫീസർ ഷാജു, സുധീഷ്, ലിഷ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ജില്ലാ പോലീസ് ചീഫ് ഡി. ശിൽപയുടെ നിർദ്ദേശപ്രകാരം കാഞ്ഞങ്ങാട് ഡിവൈഎസ്പിയുടെ മേൽനോട്ടത്തിൽ മയക്കുമരുന്ന് കച്ചവടവും, ഉപയോഗവും തടയുന്നതിനായി പ്രത്യേക പരിശോധന നടന്നുവരുന്നതിനിടയിലാണ് എംഡി എം എയുമായി യുവാവ് പിടിയിലാകുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow