സയ്യിദ് ത്വാഹിറുൽ അഹ്ദൽ അവാർഡ് പള്ളങ്കോട് അബ്ദുൽ ഖാദർ മദനിക്ക്

Jan 22, 2026 - 18:31
 0
സയ്യിദ് ത്വാഹിറുൽ അഹ്ദൽ അവാർഡ് പള്ളങ്കോട് അബ്ദുൽ ഖാദർ മദനിക്ക്

കാസർകോട്: മാലിക് ദീനാർ കൾച്ചറൽ ഫോറത്തിന്റെ ഏഴാമത് സയ്യിദ് ത്വാഹിറുൽ അഹ്ദൽ അവാർഡിന് കേരള മുസ്ലിം ജമാഅത്ത് കാസർകോട് ജില്ല ജനറൽ സെക്രട്ടറി പള്ളങ്കോട് അബ്ദുൽ ഖാദിർ മദനിയെ തിരഞ്ഞെടുത്തു. പ്രശസ്തിപത്രവും അവാർഡ് തുകയും ഈ മാസം അവസാനം മുഹിമ്മാത്തിൽ നടക്കുന്ന ത്വാഹിർ തങ്ങൾ ഉറൂസ് മുബാറക്കിൽ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ സമ്മാനിക്കും. വിവിധ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന കാസർകോട് ജില്ലക്കാരുടെ കൂട്ടായ്മയായ മാലിക് ദീനാർ കൾച്ചറൽ ഫോറം മത വിദ്യാഭ്യാസ സാംസ്കാരിക മേഖലയിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ചവർക്ക് തങ്ങളുടെ പേരിൽ കഴിഞ്ഞ ആറു വർഷമായി അവാർഡ് നൽകിവരുന്നു. അബ്ദുൽ ഖാദർ മദനി 1986 മുതൽ എസ്എസ്എഫ്, എസ് വൈ എസ് സംഘടനകളുടെ യൂണിറ്റ് മുതൽ സംസ്ഥാന ഘടകം വരെ വിവിധ ഭാരവാഹി സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. നിലവിൽ കേരള മുസ്ലിം ജമാഅത്ത് ജില്ലാ ജനറൽ സെക്രട്ടറി, സഅദിയ ക്യാബിനറ്റ് അംഗം, മുഹിമ്മാത്ത് ഉപാധ്യക്ഷൻ, മള്ഹർ സെക്രട്ടറി, കല്ലക്കട്ട മജ്മഅ്, മദനിസ് അസോസിയേഷൻ എന്നിവയിൽ പദവികൾ വഹിക്കുന്നു. ജില്ലയിലെ സംഘടന സ്ഥാപന രംഗത്ത് മികച്ച പ്രവർത്തനം കാഴ്ചവെക്കുന്നവർക്ക് പ്രചോദനം നൽകുന്നതിനാണ് ത്വാഹിറുൽ അഹ്ദൽ അവാർഡ്. ഇതിന് പുറമേ മദ്രസാധ്യാപക മേഖലകളിലെ പ്രമുഖരെ ആദരിക്കുന്നതിന് നൂറുൽ ഉലമ അവാർഡും മാലിക് ദീനാർ കൾച്ചറൽ ഫോറം നൽകിയിരുന്നു. വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങളും സംഘടന ഏറ്റെടുത്തു നടത്തുന്നുവെന്ന് അബ്ദുല്ലത്തീഫ് സഅദി ഉറുമി, ബായാർ സിദ്ദീഖ് സഖാഫി, ബഷീർ കുമ്പോൽ, എം സാദിഖ് ഉറുമി, ഉമൈർ മള്ഹരി എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow