മഞ്ചേശ്വരം ചെക്ക് പോസ്റ്റിൽ 30 ലക്ഷം രൂപയുടെ കുഴൽപ്പണം പിടികൂടി; മലപ്പുറം സ്വദേശി കസ്റ്റഡിയിൽ

Jan 22, 2026 - 17:42
 0
മഞ്ചേശ്വരം ചെക്ക് പോസ്റ്റിൽ 30 ലക്ഷം രൂപയുടെ കുഴൽപ്പണം പിടികൂടി; മലപ്പുറം സ്വദേശി കസ്റ്റഡിയിൽ

മഞ്ചേശ്വരം: മഞ്ചേശ്വരം എക്സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിൽ 30 ലക്ഷം രൂപയുടെ കുഴൽപ്പണം പിടിച്ചു. കെ എസ് ആർ ടി സി ബസ്സിൽ കടത്തുകയായിരുന്ന പണമാണ് പിടികൂടിയത്. മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ താലൂക്കിലെ വടക്കാങ്കര എരുമ്പത്തു വീട്ടിൽ അബ്ദുറഹ്മാന്റെ മകൻ ഹംസ(64)യെ കസ്റ്റഡിയിലെടുത്തു പോലീസിന് കൈമാറിയതായി എക്സൈസ് സംഘം അറിയിച്ചു. ഇന്ന് രാവിലെ 9 30ന് ചെക്ക് പോസ്റ്റിൽ നടത്തിയ പതിവ് വാഹന പരിശോധനയിലാണ് തലപ്പാടിയിൽ നിന്ന് കാസർകോട്ടേക്ക് പോവുകയായിരുന്ന കെ എസ് ആർ ടി സി ബസ്സിൽ നിന്നുമാണ് പിടികൂടിയത്. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സിജിൻ കുമാറിന്റെ നേതൃത്വത്തിലാണ് ഹംസയെ കസ്റ്റഡിയിലെടുത്തത്. പരിശോധനയിൽ രേഖകളില്ലാത്ത നിലയിലാണ് പണം കണ്ടെത്തിയത് എന്നും എക്സൈസ് പറഞ്ഞു. ഇൻസ്പെക്ടർ ആദർശ് ജി, ജനാർദ്ദനൻ കെ എ, പ്രവന്റീവ് ഓഫീസർ നൗഷാദ്, എക്സൈസ് ഓഫീസർമാരായ പ്രശാന്ത് കുമാർ, രതീഷ് യു പി എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow