എറണാകുളത്ത് വ്യാപാരിയെ കൊള്ളയടിച്ച കേസ്; നീലേശ്വരം സ്വദേശി അറസ്റ്റിൽ
നീലേശ്വരം: എറണാകുളത്ത് വ്യാപാരിയെ തട്ടിക്കൊണ്ടുപോയി കൊള്ളയടിച്ചകേസില്‍ ഒളിവില്‍ കഴിയുകയായിരുന്ന തൈക്കടപ്പുറം സ്വദേശി ഷാരോണി(30)നെ നീലേശ്വരം എസ് ഐ ജി ജിഷ്ണുവും സംഘവും അറസ്റ്റുചെയ്തു. എറണാകുളം നോര്‍ത്ത് ടൗണ്‍ സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തകേസില്‍ യുവതി ഉള്‍പ്പെടെ നാലുപേരെ നേരത്തെ അറസ്റ്റുചെയ്തിരുന്നുവെങ്കിലും ഷാരോണ്‍ ഒളിവില്‍ കഴിയുകയായിരുന്നു. എറണാകുളം പോലീസിന്റെ അഭ്യർത്ഥനപ്രകാരം എസ് ഐ ജിഷ്ണുവിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. പോലീസുദ്യോഗസ്ഥരായ അജിത്ത് പള്ളിക്കര, മഹേഷ് കാങ്കോൽ, ഡ്രൈവർ സുമേഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു. ഷാരോണിനെ എറണാകുളം പോലീസിന് കൈമാറി.
What's Your Reaction?