ബേഡകം കൊളത്തൂരിൽ പുലി വനംവകുപ്പിന്റെ കൂട്ടിൽ കുടുങ്ങി.

Feb 23, 2025 - 21:22
 0
ബേഡകം കൊളത്തൂരിൽ പുലി വനംവകുപ്പിന്റെ കൂട്ടിൽ കുടുങ്ങി.

കാസർഗോഡ്: ബേഡകം കൊളത്തൂരിൽ പുലി വനംവകുപ്പിന്റെ കൂട്ടിൽ കുടുങ്ങി. ഞായറാഴ്ച രാത്രിയാണ് വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ പുലി കുടുങ്ങിയത്. വിവരമറിഞ്ഞ് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിട്ടുണ്ട്. പുലിയുടെ സാന്നിധ്യം പറഞ്ഞു കേട്ടിട്ടുള്ള മേഖലയാണിത്. രണ്ടാഴ്ച മുമ്പ് പുലിമട പോലൊരു ഗുഹക്കകത്തു പുലിയെ കണ്ടെത്തിയതോടെ വനം വകുപ്പ് അധികൃതർ സ്ഥലത്തെത്തി പിടികൂടാൻ ഉള്ള ഒരുക്കം നടത്തിയിരുന്നു.എന്നാൽ പുലർച്ചെ പുലി രക്ഷപ്പെടുകയായിരുന്നു

What's Your Reaction?

like

dislike

love

funny

angry

sad

wow