ഖത്തർ എരിയാൽ ജമാഅത്ത് കമ്മിറ്റിയുടെ സ്വീകരണം; കെ.ബി. കുഞ്ഞാമ്മു ഹാജിയെ ആദരിച്ചു
ദോഹ: കാസർഗോഡ് ജില്ലയിലെ മത, സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ രംഗങ്ങളിൽ സജീവ സാന്നിധ്യമായ എരിയാൽ ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് കെ.ബി. കുഞ്ഞാമ്മു ഹാജി സാഹിബിന് ഖത്തർ സന്ദർശനത്തിന്റെ ഭാഗമായി ഖത്തർ എരിയാൽ ജമാഅത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്നേഹസംഗമവും സ്വീകരണവും സംഘടിപ്പിച്ചു.
സൽവ റോഡിലെ പാനൂർ റെസ്റ്റോറന്റിൽ നടന്ന ചടങ്ങിൽ ഖത്തർ എരിയാൽ ജമാഅത്ത് കമ്മിറ്റി ജനറൽ സെക്രട്ടറി അബ്ദുൽ റഹിമാൻ എരിയാൽ അധ്യക്ഷത വഹിച്ചു. ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് എന്ന നിലയിൽ കെ.ബി. കുഞ്ഞാമ്മു ഹാജി സാഹിബ് മത-സാമൂഹിക മേഖലകളിൽ കാഴ്ചവെച്ച നിസ്വാർത്ഥ സേവനങ്ങളെയും നേതൃപാടവത്തെയും ചടങ്ങിൽ അനുസ്മരിച്ചു.
ഖത്തർ എരിയാൽ ജമാഅത്ത് കമ്മിറ്റി വൈസ് പ്രസിഡന്റ് നവാസ് ആസാദ് നഗർ കമ്മിറ്റി ഉപഹാരം കെ.ബി. കുഞ്ഞാമ്മു ഹാജി സാഹിബിന് സമർപ്പിച്ചു.
സ്വീകരണത്തിന് നന്ദി രേഖപ്പെടുത്തി സംസാരിച്ച കെ.ബി. കുഞ്ഞാമ്മു ഹാജി സാഹിബ്, ഖത്തറിലെ എരിയാൽ പ്രവാസികൾ നാടിനോടും ജമാഅത്തിനോടും പുലർത്തുന്ന ആത്മബന്ധവും സേവന മനോഭാവവും പ്രശംസനീയമാണെന്ന് പറഞ്ഞു. പ്രവാസ ജീവിതത്തിന്റെ തിരക്കുകൾക്കിടയിലും നാടിന്റെ മത, സാമൂഹിക, വിദ്യാഭ്യാസ, ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് അവർ നൽകുന്ന പിന്തുണ മാതൃകാപരമാണെന്നും അദ്ദേഹം പറഞ്ഞു.
ഖത്തർ എരിയാൽ ജമാഅത്ത് കമ്മിറ്റി നൽകിയ സ്നേഹാദരവിന് ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തിയ അദ്ദേഹം, പ്രവാസികളുടെ കൂട്ടായ്മയും സഹകരണവും ഇനിയും ശക്തിപ്പെടട്ടെയെന്ന് ആശംസിച്ചു.
ചടങ്ങിൽ കമ്മിറ്റി ഭാരവാഹികളായ അൻസാർ എരിയാൽ, അൻവർ എരിയാൽ, തൗഫീഖ്, റംഷീദ് ബള്ളീർ, സഫ്വാൻ എരിയാൽ, മുനീർ കുളങ്കര, ഹനീഫ് സുപുട്ടി, ഇബ്രാഹിം ജുവി, മാഹിൻ ബ്ലാർകോഡ്, സലാം, ജെല്ലൂ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.
What's Your Reaction?