തടവുകാരുടെ മോചനം; കുവൈറ്റ് ശിക്ഷാ നിയമത്തിൽ ഭേദഗതി വരുത്തി.

May 4, 2025 - 13:38
 0
തടവുകാരുടെ മോചനം; കുവൈറ്റ് ശിക്ഷാ നിയമത്തിൽ ഭേദഗതി വരുത്തി.

കുവൈറ്റ്സിറ്റി: തടവുകാരെ മോചിപ്പിക്കുന്നതിന്ന് പബ്ലിക് പ്രോസിക്യൂട്ടർക്ക് അധികാരം നൽകി കുവൈറ്റ് ശിക്ഷാ നിയമം ഭേദഗതി ചെയ്യുന്നു. ഇതനുസരിച്ച് 1960ലെ നിയമം നമ്പർ 16 പ്രകാരം ആദ്യം പുറപ്പെടുവിച്ച പീനൽ കോഡിന്റെ ആർട്ടിക്കിൾ 91 പരിഷ്കരിച്ചുകൊണ്ട് 2025ലെ ഡിക്രി ലോ നമ്പർ(64) വഴി ഒരു പുതിയ നിയമനിർമ്മാണ ഭേദഗതി നടപ്പിലാക്കി. പുതിയ ഡിക്രിയിലെ ആർട്ടിക്കിൾ ഒന്ന് അനുസരിച്ച്, ഭേദഗതി ചെയ്ത ആർട്ടിക്കിൾ 91 ഇനി പറയുന്നവ വ്യവസ്ഥ ചെയ്യുന്നു.

ആഭ്യന്തരമന്ത്രിയോ, അദ്ദേഹത്തിന്റെ അംഗീകൃത പ്രതിനിധിയോ സമർപ്പിക്കുന്ന അഭ്യർത്ഥനപ്രകാരം പബ്ലിക് പ്രോസിക്യൂട്ടർക്ക് ഒരു വിടുതൽ ഉത്തരവ് പുറപ്പെടുവിക്കാൻ അധികാരം ഉണ്ടായിരിക്കും. ആഭ്യന്തരമന്ത്രിയുടെ തീരുമാനപ്രകാരം രൂപീകരിച്ച ഒരു പ്രത്യേക സമിതിയുടെ ശുപാർശ പാലിച്ചാ യിരിക്കണം ഈ നടപടി. 

*പബ്ലിക് പ്രോസിക്യൂഷനിൽ നിന്നും ആഭ്യന്തരമന്ത്രാലയത്തിൽ നിന്നുമുള്ള പ്രതിനിധികൾ കമ്മിറ്റിയിൽ ഉൾപ്പെടും. മോചന അപേക്ഷകൾ അവലോകനം ചെയ്യുന്നതിനുള്ള ചുമതലയും അവർക്കായിരിക്കും.

*കുറ്റവാളിയുടെ പെരുമാറ്റം യഥാർത്ഥ പുനരധിവാസം തെളിയിക്കുന്നുണ്ടോ എന്നും അവരുടെ മോചനം പൊതുസുരക്ഷയ്ക്ക് എന്തെങ്കിലും അപകടം ഉണ്ടാക്കുമോ എന്നും വിലയിരുത്തേണ്ടത് കമ്മിറ്റിയുടെ ഉത്തരവാദിത്തമാണ്. 

*സാഹചര്യം അനുകൂലമാണെങ്കിൽ ആഭ്യന്തരമന്ത്രിയുടെയോ, അദ്ദേഹത്തിന്റെ പ്രതിനിധിയിയുടെയോ അഭ്യർത്ഥനയുടെ അടിസ്ഥാനത്തിലും നേരത്തെ സൂചിപ്പിച്ചതുപോലെ കമ്മിറ്റിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലും പബ്ലിക് പ്രോസിക്യൂട്ടർക്ക് മോചന ഉത്തരവ് പിൻവലിക്കാവുന്നതാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow