ചാലാട് കാർ അപകടം: മരിച്ചത് മടിക്കൈ സ്വദേശി മുഹമ്മദ് റിസ്‌വാൻ

Jul 11, 2026 - 09:57
Jul 11, 2026 - 10:02
 0
ചാലാട് കാർ അപകടം: മരിച്ചത് മടിക്കൈ സ്വദേശി മുഹമ്മദ് റിസ്‌വാൻ

മടിക്കൈ: കണ്ണൂർ ചാലാട് നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ചുണ്ടായ ദാരുണ അപകടത്തിൽ മരിച്ച നാലുപേരിൽ ഒരാൾ മടിക്കൈ അരയി കണ്ടം കുറ്റിച്ചാൽ സ്വദേശി മുഹമ്മദ് റിസ്‌വാൻ (22) ആണെന്ന് കണ്ടെത്തി. സ്ഥിരീകരിച്ചു.

ബഷീർ–റീനത്ത് ദമ്പതികളുടെ മകനായ റിസ്‌വാൻ ബംഗളൂരുവിലെ ബിഎംഎസ് എൻജിനീയറിംഗ് കോളേജിലെ വിദ്യാർത്ഥിയായിരുന്നു.

സഹോദരങ്ങൾ: ഷെബിൻ ഫയാസ് (മംഗളൂരു യേനപ്പോയ കോളേജ് വിദ്യാർത്ഥി), ഹിന ഫാത്തിമ (ലിറ്റിൽ ഫ്ലവർ).

അപകടത്തിൽ കണ്ണൂർ അലവിൽ സ്വദേശി ഷാൻ സിറാജ്, ഹൈദരാബാദ് സ്വദേശി ഹർഷ്, ഉത്തർപ്രദേശ് സ്വദേശി പരം ഛേത്രി എന്നിവരും മരിച്ചിരുന്നു.

അപകടത്തിൽ പരിക്കേറ്റ തൃശ്ശൂർ സ്വദേശി ആദിത്യ കൃഷ്ണ ദേവ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow