ചെങ്കോട്ടയിൽ ത്രിവർണ പതാക ഉയർത്തി പ്രധാനമന്ത്രി; വികസിത ഭാരതം 2047 ലക്ഷ്യമെന്ന് മോദി
ന്യൂഡൽഹി: 80-ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ചെങ്കോട്ടയിൽ ത്രിവർണ പതാക ഉയർത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ചരിത്രത്തിലാദ്യമായി ചെങ്കോട്ടയിൽ ദേശീയഗീതമായ വന്ദേമാതരവും ആലപിച്ചു.
സ്വാതന്ത്ര്യസമര സേനാനികളുടെ ത്യാഗങ്ങൾ അനുസ്മരിച്ചുകൊണ്ടാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തത്. രാജ്യത്തെ ഓരോ മനസിലും വന്ദേമാതരം മുഴങ്ങുകയാണെന്ന് അദ്ദേഹം പറഞ്ഞു.
ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കുന്നതിനുള്ള യാത്രയിലാണ് ഇന്ത്യയെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. കഴിഞ്ഞ 12 വർഷമായി ദൃഢനിശ്ചയത്തോടെ നടത്തിയ പ്രവർത്തനങ്ങളിലൂടെ ദുർബലമായിരുന്ന സമ്പദ്‌വ്യവസ്ഥയിൽ നിന്ന് ഇന്ത്യ ലോകശക്തിയായി മാറിയെന്നും അദ്ദേഹം പറഞ്ഞു.
വികസിത ഭാരതം 2047 എന്ന ലക്ഷ്യത്തിലേക്ക് ഇനിയും നിരവധി നേട്ടങ്ങൾ കൈവരിക്കാനുണ്ടെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, രാജ്യത്തിന് വലിയ ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കാനാകുമെന്നും ആത്മവിശ്വാസം പ്രകടിപ്പിച്ചു.
What's Your Reaction?