ചെന്താമരയ്ക്ക് ഇരട്ട ജീവപര്യന്തം.

Oct 18, 2025 - 10:49
 0
ചെന്താമരയ്ക്ക് ഇരട്ട ജീവപര്യന്തം.

പാലക്കാട്: പോത്തുണ്ടി സജിത കൊലക്കേസിൽ ശിക്ഷ വിധിച്ചു.  പ്രതി ചെന്താമരയ്ക്ക് ഇരട്ടജീവപര്യന്തം തടവാണ് അഡീഷനൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി (4) ശിക്ഷ വിധിച്ചത്. ഇരട്ട ജീവപര്യന്തം കൂടാതെ നാലേകാൽ ലക്ഷം രൂപ പിഴയടക്കണമെന്നും കോടതി വിധിയിൽ പറയുന്നു.  പ്രതിക്ക് വധശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നത്. കൊലപാതകം, അതിക്രമിച്ചു കടക്കൽ, തെളിവു നശിപ്പിക്കൽ എന്നീ കുറ്റങ്ങൾ പ്രതിക്കെതിരെ തെളിഞ്ഞതായി കോടതി കണ്ടെത്തിയിരുന്നു. 2019 ഓഗസ്റ്റിലാണ് പാലക്കാട് പോത്തുണ്ടി സ്വദേശിയായ ചെന്താമര അയൽവാസിയായ സജിതയെ വീട്ടിൽ കയറി വെട്ടിക്കൊന്നത്. സജിത വധക്കേസിൽ ജാമ്യം ലഭിച്ചതിനു പിന്നാലെ ചെന്താമര ഇരട്ട കൊലപാതകം നടത്തിയിരുന്നു. 

What's Your Reaction?

like

dislike

love

funny

angry

sad

wow