ജില്ലയിലെ പ്രായം കൂടിയ വോട്ടർ പനത്തടിയിൽ; വയസ്സ്-105

Mar 31, 2026 - 13:39
 0
ജില്ലയിലെ പ്രായം കൂടിയ വോട്ടർ പനത്തടിയിൽ; വയസ്സ്-105

കാഞ്ഞങ്ങാട്: കാസർകോട് ജില്ലയിലെ ഏറ്റവും പ്രായം കൂടിയ വോട്ടറായി പനത്തടി പഞ്ചായത്തിലെ ഐത്തപ്പ നായിക് (105) ശ്രദ്ധേയനായി. കാഞ്ഞങ്ങാട് നിയമസഭാ മണ്ഡലത്തിലെ വോട്ടറായ അദ്ദേഹം, മണ്ഡലം ഭരണാധികാരിയായ ആർ.ഡി.ഒ കെ.ആർ. മനോജിന്റെ നേതൃത്വത്തിൽ എത്തിയ പോളിംഗ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ സ്വന്തം വീട്ടിൽവെച്ചാണ് വോട്ട് രേഖപ്പെടുത്തിയത്.

85 വയസ്സ് കഴിഞ്ഞ വോട്ടർമാർക്കും ഭിന്നശേഷിക്കാർക്കും സൗകര്യമൊരുക്കുന്നതിനായി തെരഞ്ഞെടുപ്പ് വിഭാഗം ജീവനക്കാർ നേരിട്ട് വീടുകളിൽ എത്തിയാണ് വോട്ടെടുപ്പ് നടത്തുന്നത്. ജില്ലയിൽ തിങ്കളാഴ്ച മാത്രം 933 പേരാണ് ഈ സൗകര്യം ഉപയോഗിച്ച് വോട്ട് ചെയ്തത്. ഇവരിൽ 85 വയസ്സിനു മുകളിലുള്ള 409 പേരും ഭിന്നശേഷിയുള്ള 524 പേരും ഉൾപ്പെടുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow