ജുമൈറ സ്ട്രീറ്റ് താൽക്കാലികമായി അടച്ചിടും.

Apr 20, 2025 - 18:27
Apr 20, 2025 - 18:28
 0
ജുമൈറ സ്ട്രീറ്റ് താൽക്കാലികമായി അടച്ചിടും.

ദുബായ്: ദുബായിലെ ഡെയ്‌റയിലേക്കുള്ള ജുമൈറ സ്ട്രീറ്റ് തിങ്കളാഴ്ച താൽക്കാലികമായി അടച്ചിടുമെന്ന് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) യുടെ അറിയിപ്പിൽ പറയുന്നു.

പുലർച്ചെ 1:30 മുതൽ പുലർച്ചെ 5:30 വരെ താൽക്കാലികമായി റോഡ് അടച്ചിടുക.

ഉം സുഖീം ഇൻ്റർസെക്ഷനും ബുർജ് അൽ അറബ് ഇൻ്റർസെക്ഷനും ഇടയിലുള്ള ഭാഗത്തെയാണ് അടച്ചിടൽ ബാധിക്കുക.

ഞായറാഴ്ചയും ഇതേ സമയങ്ങളിൽ സമാനമായ ഒരു അടച്ചുപൂട്ടൽ നിലവിലുണ്ടായിരുന്നു. 

വാഹനമോടിക്കുന്നവർ യാത്രയ്‌ക്കായി മറ്റ് സംവിധാനങ്ങൾ ഉപയോഗിക്കണമെന്ന് ആർ ടി എ യുടെ അറിയിപ്പിൽ പറയുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow