ദുബായ് എ ഐ വീക്ക് 2025; സൗജന്യ ഷട്ടിൽ ബസുകൾ പ്രഖ്യാപിച്ച് യുഎഇ ആർടിഎ.

Apr 20, 2025 - 18:43
 0
ദുബായ് എ ഐ വീക്ക് 2025; സൗജന്യ ഷട്ടിൽ ബസുകൾ പ്രഖ്യാപിച്ച് യുഎഇ ആർടിഎ.

ദുബായ്: ഏപ്രിൽ 21 മുതൽ 25 വരെ നടക്കുന്ന ദുബായ് എ ഐ വീക്ക് 2025 ൽ പങ്കെടുക്കുന്ന സന്ദർശകർക്ക് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) സൗജന്യ ഷട്ടിൽ ബസ് സർവീസുകൾ പ്രഖ്യാപിച്ചു.

അൽ വാസൽ ക്ലബ്ബിന്റെ പ്രത്യേക പാർക്കിംഗ് ഏരിയകൾക്കും, എമിറേറ്റ്സ് ടവേഴ്‌സിനും ഇടയിലാണ് ബസുകൾ ഓടുക. ഇത് സുഗമവും, സൗകര്യപ്രദവുമായ ഗതാഗതം ഉറപ്പാക്കുമെന്ന് ആർ ടി എ അഭിപ്രായപ്പെട്ടു.

ദുബായ് ഫ്യൂച്ചർ ഫൗണ്ടേഷനും (ഡി എഫ് എഫ്) ദുബായ് സെന്റർ ഫോർ ആർട്ടിഫിഷ്യൽ ഇന്റലിജൻസും (ഡിസി എ ഐ) സംഘടിപ്പിക്കുന്ന ദുബായ് എ ഐ വീക്കിൽ മ്യൂസിയം ഓഫ് ദി ഫ്യൂച്ചറിലും എമിറേറ്റ്സ് ടവേഴ്‌സിലെ ഏരിയ 2071 ലും നിരവധി പ്രധാന പരിപാടികൾ നടക്കും. ഒരാഴ്ച നീണ്ടുനിൽക്കുന്ന ഈ പരിപാടിയിൽ എ ഐ വിദഗ്ധർ, പ്രഗത്ഭ നേതാക്കൾ, നൂതനാശയക്കാർ, നയരൂപകർത്താക്കൾ എന്നിവർ പ്രേക്ഷകരുമായി സംവദിക്കും.

What's Your Reaction?

like

dislike

love

funny

angry

sad

wow