ജെ.ഡി.സി പരീക്ഷയിൽ ഒന്നാമത്; ധന്യ കാനത്തൂരിന് പ്രഥമ 'മഴവിൽ പ്രതിഭ' അവാർഡ്
കാസർകോട്: സംസ്ഥാന സഹകരണ യൂണിയന്റെ കീഴിൽ പ്രവർത്തിക്കുന്ന സഹകരണ പരിശീലന കേന്ദ്രത്തിൽ 2025-26 അധ്യയന വർഷത്തെ ജെ.ഡി.സി പരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്ക് നേടിയ ധന്യ കാനത്തൂരിന് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയുടെ നേതൃത്വത്തിൽ നൽകുന്ന പ്രഥമ 'മഴവിൽ പ്രതിഭ' അവാർഡ് സമ്മാനിക്കും.
അവാർഡ് വിതരണച്ചടങ്ങ് നാളെ (വെള്ളിയാഴ്ച) രാവിലെ 10.30ന് സഹകരണ പരിശീലന കേന്ദ്രത്തിൽ നടക്കും. ബേഡഡുക്ക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ. കുഞ്ഞിരാമൻ ഉദ്ഘാടനം നിർവഹിക്കും. സംസ്ഥാന സഹകരണ യൂണിയൻ മാനേജിങ് കമ്മിറ്റി അംഗം എം. ഇഷ മുഖ്യാതിഥിയായിരിക്കും.
ഡെപ്യൂട്ടി രജിസ്ട്രാർ എസ്. കണ്ണൻ, പ്രിൻസിപ്പൽ പി. സുരേന്ദ്രൻ, അധ്യാപകർ, ജെ.ഡി.സി വിദ്യാർഥികൾ, പൂർവ്വ വിദ്യാർഥികൾ എന്നിവർ ചടങ്ങിൽ പങ്കെടുക്കും. പൂർവ്വ വിദ്യാർഥി കൂട്ടായ്മ പ്രസിഡന്റ് ശ്രീജിത്ത് മഞ്ചക്കൽ, ജനറൽ സെക്രട്ടറി പ്രമോദ് കാലിയടുക്കം എന്നിവർ വാർത്താക്കുറിപ്പിൽ അറിയിച്ചു.
What's Your Reaction?