ട്രെയിൻ അപകടത്തിൽ പരിക്കേറ്റ വെള്ളിക്കോത്തെ യുവാവ് ചികിത്സയ്ക്കിടെ മരിച്ചു

Jul 3, 2026 - 09:44
 0
ട്രെയിൻ അപകടത്തിൽ പരിക്കേറ്റ വെള്ളിക്കോത്തെ യുവാവ് ചികിത്സയ്ക്കിടെ മരിച്ചു

കാഞ്ഞങ്ങാട്: ട്രെയിൻ തട്ടി ഗുരുതരമായി പരിക്കേറ്റ് ദിവസങ്ങളായി ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. വെള്ളിക്കോത്ത് ആലിങ്കിൽ വീട്ടിൽ അനീഷ് (37) ആണ് മരിച്ചത്. ഇന്ന് രാവിലെ കാഞ്ഞങ്ങാട്ടെ സഹകരണ ആശുപത്രിയിലായിരുന്നു അന്ത്യം.

പുതിയകോട്ടയിലെ പച്ചക്കറി കടയിലെ ജീവനക്കാരനായ അനീഷ്, കഴിഞ്ഞ ഞായറാഴ്ച രാവിലെ 10.30ഓടെ കാഞ്ഞങ്ങാട് കുശാൽനഗർ ഭാഗത്ത് ട്രെയിൻ തട്ടി ഗുരുതരമായി പരിക്കേറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു. വിവരം അറിഞ്ഞെത്തിയ നാട്ടുകാരും അഗ്നിരക്ഷാസേനയും ചേർന്ന് ആദ്യം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് നില അതീവ ഗുരുതരമായതിനാൽ കാസർകോട്ടെ ഇന്ദിരാനഗറിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി ചികിത്സ നൽകി.

എന്നാൽ ആരോഗ്യനിലയിൽ കാര്യമായ പുരോഗതിയുണ്ടാകാതിരുന്നതിനാൽ പിന്നീട് കാഞ്ഞങ്ങാട്ടെ സഹകരണ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അവിടെ ചികിത്സ തുടരുന്നതിനിടെയാണ് ഇന്ന് രാവിലെ അനീഷ് മരണത്തിന് കീഴടങ്ങിയത്.

പരേതനായ കുഞ്ഞിരാമന്റെ മകനാണ്. മാതാവ്: കമലാക്ഷി. ഭാര്യ: സിന്ധു. ഒരു മകളുണ്ട്. സഹോദരങ്ങൾ: മിനി (പ്ലാച്ചിക്കര), സുനിൽ.

What's Your Reaction?

like

dislike

love

funny

angry

sad

wow