തവക്കൽ ബസിന്റെ കാരുണ്യയാത്രയിൽ പങ്കാളികളായി അമ്പലത്തറ സി.ഐ.ടി.യു ഓട്ടോ തൊഴിലാളികൾ
അമ്പലത്തറ: പാറപ്പള്ളി പൊലീസ് ക്വാർട്ടേഴ്സിന് സമീപം ഉണ്ടായ ബസ് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന കണ്ടക്ടർ രാജേഷിന് സഹായമൊരുക്കുന്നതിനായി സംഘടിപ്പിച്ച കാരുണ്യയാത്രയിൽ അമ്പലത്തറ സി.ഐ.ടി.യു ഓട്ടോ തൊഴിലാളികളും പങ്കാളികളായി.
യൂണിയൻ അംഗങ്ങളിൽ നിന്ന് പിരിച്ചെടുത്ത ധനസഹായം ബന്ധപ്പെട്ടവർക്ക് കൈമാറി. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന രാജേഷിന്റെ ചികിത്സാ ചെലവുകൾക്കായി വിവിധ മേഖലകളിൽ നിന്നുള്ള സഹായം തുടരുകയാണ്.
What's Your Reaction?