തൃക്കരിപ്പൂരിൽ 52കാരിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

Aug 1, 2026 - 09:18
 0
തൃക്കരിപ്പൂരിൽ 52കാരിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

തൃക്കരിപ്പൂർ: തൃക്കരിപ്പൂർ വടക്കേ കൊവ്വലിൽ 52കാരിയെ കിണറ്റിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി. മുൻ ഡിസിസി പ്രസിഡന്റ് കെ. വെളുത്തമ്പൂവിന്റെ മകൻ വത്സരാജന്റെ ഭാര്യ ബിന്ദു (52) ആണ് മരിച്ചത്.

ശനിയാഴ്ച രാവിലെ തറവാട് വീട്ടിലെ കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. വിവരം അറിഞ്ഞെത്തിയ ഫയർഫോഴ്സും ചന്തേര പൊലീസും ചേർന്ന് മൃതദേഹം പുറത്തെടുത്ത് പരിയാരം കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

കാഞ്ഞങ്ങാട് കല്യാൺ റോഡ് സ്വദേശിനിയാണ് ബിന്ദു. റിട്ട. തഹസിൽദാർ രാഘവന്റെയും സരോജിനിയുടെയും മകളാണ്. മകൻ: അർജുൻ. മരുമകൾ: അനുശ്രീ. സഹോദരങ്ങൾ: പ്രകാശൻ, അഡ്വ. സന്തോഷ്, ബീന, ആനന്ദവല്ലി. സംസ്കാരം ഞായറാഴ്ച ഉദിനൂരിൽ നടക്കും.

What's Your Reaction?

like

dislike

love

funny

angry

sad

wow