ദുബായ് കാർ ഷോറൂമിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറി; മലയാളി മരിച്ചു

Aug 4, 2026 - 17:40
 0
ദുബായ് കാർ ഷോറൂമിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറി; മലയാളി മരിച്ചു

ദുബായ്: ദുബായിലെ കാർ ഷോറൂമിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ മലയാളി മരിച്ചു. കൊല്ലം കൊട്ടാരക്കര പട്ടാഴി സ്വദേശി ഷിജിൻ പോൾ (27) ആണ് മരിച്ചത്.

എട്ടുമാസം മുമ്പാണ് ഷിജിൻ ജോലി തേടി ദുബായിലെത്തിയത്. ദുബായിലെ 'ദി കാർ സൂപ്പർ സ്റ്റോർ' സ്ഥാപനത്തിൽ വീഡിയോ ഗ്രാഫറായി ജോലി ചെയ്യുകയായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച ഷോറൂമിലുണ്ടായ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിയിൽ ഗുരുതരമായി പരിക്കേറ്റ ഷിജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണത്തിന് കീഴടങ്ങി.

അപകടത്തിൽ ഷിജിനെ കൂടാതെ അഞ്ച് പേർക്ക് കൂടി പരിക്കേറ്റതായി അധികൃതർ അറിയിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow