മടിക്കൈ ചാളക്കടവിൽ വീട്ടമ്മ കിണറ്റിൽ വീണ് മരിച്ചു

Aug 4, 2026 - 17:27
Aug 4, 2026 - 17:48
 0
മടിക്കൈ ചാളക്കടവിൽ വീട്ടമ്മ കിണറ്റിൽ വീണ് മരിച്ചു

മടിക്കൈ: മടിക്കൈ ചാളക്കടവിൽ വീട്ടമ്മ ആൾമറയില്ലാത്ത കിണറ്റിൽ വീണ് മരിച്ചു. ചാളക്കടവ് ആയുർവേദ ആശുപത്രിക്ക് സമീപത്തെ കതിർക്കോട്ടെ വി.ടി. കൊട്ടൻ്റെ മകളും ഓട്ടോറിക്ഷ ഡ്രൈവർ സുരേന്ദ്രൻ്റെ ഭാര്യയുമായ സരള (46)യാണ് മരിച്ചത്.

ചൊവ്വാഴ്ച വൈകുന്നേരത്തോടെയായിരുന്നു സംഭവം. കിണറിൻ്റെ ഒരു ഭാഗം ഇടിഞ്ഞ നിലയിലായിരുന്നു വിവരം. അപകടത്തിൽപ്പെട്ട സരളയെ പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മുളിയാർ നാട്ടകം സ്വദേശിനിയായ സരളയ്ക്ക് രണ്ടാം ക്ലാസിൽ പഠിക്കുന്ന ഏകമകൾ ആവണിയുണ്ട്. സംഭവത്തിൽ പൊലീസ് തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow