കാസർകോട് പോലീസിൽ കൂട്ട സ്ഥലം മാറ്റം
കാസർകോട്: നിയമസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കാസർകോട് ജില്ലയിൽ പോലീസ് ഉദ്യോഗസ്ഥന്മാർക്ക് കൂട്ട സ്ഥലം മാറ്റം. കാസർകോട് എഎസ് പി എം നന്ദഗോപാലനെ തലശ്ശേരി എ എസ് പിയായി മാറ്റി നിയമിച്ചു. നെടുമങ്ങാട് എ എസ് പി അച്യുത് അശോകനാണ് പുതിയ കാസർകോട് എ എസ് പി. ബേക്കൽ ഡിവൈഎസ്പി വി വി മനോജിനെ തളിപ്പറമ്പ് ഡിവൈഎസ്പിയായും, കൂത്തുപറമ്പ് ഡിവൈഎസ്പി ആസാദിനെ ബേക്കലിലും നിയമിച്ചു. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഉത്തംദാസിനെ കണ്ണൂർ നാർക്കോട്ടിക്കിലും, കാസർകോട് എസ് എം എസിൽ നിന്ന് സി കെ സുനിൽകുമാറിനെ കണ്ണൂർ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിലും , നാർക്കോട്ടിക്കിൽ നിന്ന് അനിൽകുമാറിനെ കണ്ണൂർ ക്രൈം ബ്രാഞ്ചിലും നിയമിച്ചു. ഇവർക്ക് പകരം നിയമനം ആയിട്ടില്ല.
What's Your Reaction?