നവീൻ ബാബു കൈക്കൂലി വാങ്ങിയിട്ടില്ലെന്ന് ലാൻഡ് റവന്യൂ ജോയിന്റ് കമ്മീഷണറുടെ റിപ്പോർട്ട്.

Mar 8, 2025 - 16:46
 0
നവീൻ ബാബു കൈക്കൂലി വാങ്ങിയിട്ടില്ലെന്ന് ലാൻഡ് റവന്യൂ ജോയിന്റ് കമ്മീഷണറുടെ റിപ്പോർട്ട്.

കണ്ണൂർ: പെട്രോൾ പമ്പ് അനുമതിക്കായി എഡിഎം നവീൻ ബാബു കൈക്കൂലി വാങ്ങിയതിന് ഒരു തെളിവും ഇല്ലെന്ന് നവീൻ ബാബുവിന്റെ മരണത്തെക്കുറിച്ച് അന്വേഷിച്ച ലാൻഡ് റവന്യൂ ജോയിന്റ് കമ്മീഷണറുടെ റിപ്പോർട്ട്. യാത്രയപ്പ് ചടങ്ങിൽ എഡിഎം നവീൻ ബാബുവിനെ പരസ്യമായി അപമാനിക്കാൻ ആസൂത്രിത നീക്കം നടത്തിയതായി മൊഴികൾ ഉണ്ട്. ചടങ്ങിന് മുമ്പ് ദിവ്യയുടെ സഹായി നാലുവട്ടം കളക്ടറുടെ സ്റ്റാഫിനെ വിളിച്ചു. പരിപാടി ചിത്രീകരിക്കാൻ ആവശ്യപ്പെട്ടതും വീഡിയോ കൈപ്പറ്റിയതും ദിവ്യ എന്നാണ് കണ്ണൂർ വിഷൻ പ്രതിനിധികളുടെ മൊഴി.

What's Your Reaction?

like

dislike

love

funny

angry

sad

wow