നാല് കിലോ കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ

Feb 27, 2026 - 22:18
Feb 27, 2026 - 22:21
 0
നാല് കിലോ കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ

കാസർകോട്: ബാഗിൽ ഒളിപ്പിച്ചു കടത്തുകയായിരുന്ന നാല് കിലോയോളം കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളിയെ പോലീസ് അറസ്റ്റ് ചെയ്തു. ചൗക്കി കാവുംഗോളിയിൽ താമസിക്കുന്ന ഉത്തർപ്രദേശ് സ്വദേശി സുനിൽ പ്രസാദാ(41)ണ് പിടിയിലായത്. ജില്ലാ പോലീസ് മേധാവിയുടെ ഡാൻസാഫ്‌ സംഘം പിടികൂടി തടഞ്ഞുവെച്ച പ്രതിയെ എസ് ഐ സി ആർ മൗഷമി, പ്രൊബേഷൻ എസ് ഐ പ്രജിത്, പോലീസ് ഉദ്യോഗസ്ഥരായ നീരജ്, അഭിലാഷ്, ജയിംസ് എന്നിവർ സ്ഥലത്തെത്തി കസ്റ്റഡിയിൽ എടുത്തു. ഡാൻസാഫ് അംഗങ്ങളായ നിജിൻ കുമാർ, രജീഷ് കാട്ടാമ്പള്ളി, റിതേഷ്, അനീഷ്, ഭക്ത ഷൈവൽ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow