ജീവനുള്ള പാമ്പുകളുമായെത്തിയ യുവാവ് കസ്റ്റംസ് പിടിയിൽ.

Jun 30, 2025 - 13:54
 0
ജീവനുള്ള പാമ്പുകളുമായെത്തിയ യുവാവ് കസ്റ്റംസ് പിടിയിൽ.

മുംബൈ: തായ്‌ലൻഡിൽ നിന്നും ജീവനുള്ള 16 പാമ്പുകളുമായി എത്തിയ യുവാവ്‌ കസ്‌റ്റംസിന്റെ പിടിയിലായി. മുംബൈയിൽ വച്ചാണ് പിടിയിലായത്. ഗാർട്ടർ പാമ്പുകൾ, റൈനോ റാറ്റ് പാമ്പ്, കെനിയൻ സാൻഡ്‌ ബോവ എന്നീ ഇനത്തിൽപെട്ട പാമ്പുകളെയാണ് ഇയാളുടെ പക്കൽ നിന്നും കണ്ടെടുത്തത്. ഈ മാസത്തെ സമാനമായ മൂന്നാമത്തെ കേസാണിത്. ജൂൺ ആദ്യം തായ്‌ലൻഡിൽ നിന്ന് ഇതേപോലെ വിഷപ്പാമ്പുകളുമായി എത്തിയ യാത്രക്കാരനെ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടിയിരുന്നു. കഴിഞ്ഞ മൂന്നര വർഷത്തിനിടെ തായ്‌ലൻഡ്-ഇന്ത്യ വ്യോമപാതയിൽ ഇത്തരത്തിൽ കടത്താൻ ശ്രമിച്ച 7,000-ത്തിലധികം മൃഗങ്ങളെയാണ് പിടികൂടിയത്. സംഭവത്തിൽ തുടർ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ് കസ്റ്റംസ് അറിയിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow