അൽ ഐനിൽ ആലിപ്പഴ വർഷം.
അൽ ഐൻ: കടുത്ത വേനലിൽ ആശ്വാസമായി രാജ്യത്ത് ചിലയിടങ്ങളിൽ ശക്തമായ മഴയും ആലിപ്പഴ വീഴ്ചയും. ശനിയാഴ്ച വൈകിട്ടാണ് അൽ ഐനിലെ ഖത് മാ അൽ ഷക് ല, മലാഖിത് എന്നിവിടങ്ങളിലാണ് ശക്തമായ മഴയും ആലിപ്പുഴ വീഴ്ചയും ഉണ്ടായതെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റിപ്പോർട്ട് ചെയ്തു. അൽ നബ, ഉമ്മു ഖ ഖഫ, അൽ ദാഹിർ എന്നിവിടങ്ങളിലും നേരിയ മഴ ലഭിച്ചു. അൽ ഐൻ നഗരത്തിലെ അൽ ഷക് ല കനാലിൽ ആലിപ്പഴം വീഴുന്നതിന്റെയും ശക്തമായ മഴ പെയ്യുന്നതിന്റെയും വീഡിയോ ദൃശ്യങ്ങളും കാലാവസ്ഥാ കേന്ദ്രം പങ്കുവെച്ചു. അൽ സുഹറൂബ് മേഖലയിൽ മഴയെ തുടർന്ന് പ്രദേശങ്ങളിൽ എൻസിഎം ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരുന്നു. പുറത്തിറങ്ങുന്നവർ അപകടകരമായ കാലാവസ്ഥ പ്രതീക്ഷിക്കണമെന്ന് മുന്നറിയിപ്പും നൽകിയിരുന്നു. അന്തരീക്ഷത്തിന്റെ ഉപരിതല താപനില ചൂടുള്ളതാകുമ്പോളാണ് ആലിപ്പഴം വീഴാറ്.
What's Your Reaction?