യു എ ഇയില്‍ നേരിയ ഭൂകമ്പം അനുഭവപ്പെട്ടു.

Aug 5, 2025 - 22:41
 0
യു എ ഇയില്‍ നേരിയ ഭൂകമ്പം അനുഭവപ്പെട്ടു.

യു എ ഇയില്‍ നേരിയ ഭൂകമ്പം അനുഭവപ്പെട്ടു. ഖൊര്‍ഫക്കാൻ മേഖലയിലാണ് റിക്ടർ സ്കെയിലിൽ രണ്ട് തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം അനുഭവപ്പെട്ടത്. ഇന്ന് രാത്രി 8.35 നുണ്ടായ ഭൂകമ്പം പരിസരവാസികള്‍ക്ക് അനുഭവപ്പെട്ടതായി ദേശീയ ഭൗമപഠന കേന്ദ്രം (എൻ സി എം) അറിയിച്ചു. ഭൂമിക്കടിയില്‍ അഞ്ച് കിലോമീറ്റര്‍ ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി.

What's Your Reaction?

like

dislike

love

funny

angry

sad

wow