നാഷണൽ വിമൻസ് ലീഗ് ജില്ലാ കമ്മിറ്റി പുനഃസംഘടിപ്പിച്ചു

Jul 23, 2026 - 08:54
 0
നാഷണൽ വിമൻസ് ലീഗ് ജില്ലാ കമ്മിറ്റി പുനഃസംഘടിപ്പിച്ചു

നീലേശ്വരം: നാഷണൽ വിമൻസ് ലീഗ് കാസർകോട് ജില്ലാ കമ്മിറ്റി പുനഃസംഘടിപ്പിച്ചു. ജില്ലാ പ്രവർത്തക കൺവൻഷനിൽ സംസ്ഥാന ജനറൽ സെക്രട്ടറി എം. ഹസീന പുതിയ കമ്മിറ്റിയെ പ്രഖ്യാപിച്ചു.

ഭാരവാഹികളായി ജമീല ഉദുമ (പ്രസിഡന്റ്), നജ്മ റാഫി (കാഞ്ഞങ്ങാട്), ജസീല (കോട്ടപ്പുറം), സമീറ നാസർ (കാഞ്ഞങ്ങാട്) എന്നിവർ വൈസ് പ്രസിഡന്റുമാരായി തിരഞ്ഞെടുക്കപ്പെട്ടു. എൽ. സുലൈഖ (കാഞ്ഞങ്ങാട്) ജനറൽ സെക്രട്ടറിയും റഷീദ (പള്ളിക്കര), റസീന (കോട്ടപ്പുറം), ഹസീന (പടന്നക്കാട്) എന്നിവർ സെക്രട്ടറിമാരുമായും ഷമീന മുഹമ്മദ് (തൃക്കരിപ്പൂർ) ട്രഷററുമായും തിരഞ്ഞെടുക്കപ്പെട്ടു.

വിമൻസ് ലീഗിന്റെ ജില്ലയിലെ സംഘടനാപ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും പൊതുസമൂഹത്തിന് മികച്ച സേവനം നൽകുന്നതിനുമുള്ള വിവിധ പദ്ധതികൾക്ക് പ്രവർത്തക കൺവൻഷൻ രൂപം നൽകി.

What's Your Reaction?

like

dislike

love

funny

angry

sad

wow