നിയന്ത്രണംവിട്ട ലോറി വീടിന് മുകളിലേക്ക് മറിഞ്ഞു; രണ്ട് പേർക്ക് പരിക്ക്
കുറ്റിക്കോൽ: നിയന്ത്രണംവിട്ട ലോറി റോഡരികിലെ വീടിന് മുകളിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ഡ്രൈവർക്കും സഹായിക്കും പരിക്കേറ്റു. കുറ്റിക്കോൽ അത്തിയടുക്കത്താണ് ഞായറാഴ്ച ഉച്ചതിരിഞ്ഞ് മൂന്നരയോടെ അപകടം ഉണ്ടായത്.
കുറ്റിക്കോലിൽ നിന്ന് കൊട്ടോടിയിലേക്ക് അടക്ക കയറ്റി പോവുകയായിരുന്ന ലോറിയാണ് നിയന്ത്രണംവിട്ട് റോഡരികിലെ താഴ്ന്ന ഭാഗത്തുള്ള വീടിന് മുകളിലേക്ക് മറിഞ്ഞത്. അപകടത്തിൽ വീടിന്റെ മുൻഭാഗവും മേൽക്കൂരയും ചുമരുകളും പൂർണമായും തകർന്നു.
പരിക്കേറ്റ ലോറി ഡ്രൈവറെയും സഹായിയെയും ഉടൻ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടസമയത്ത് വീട്ടിനകത്ത് ആരും ഉണ്ടായിരുന്നില്ല. അതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്.
What's Your Reaction?