നിരവധി ആൺകുട്ടികളെ പീഡിപ്പിച്ച കേസുകളിലെ പ്രതി മുഹമ്മദ് ഉസ്താദ് ബീഹാറിൽ പിടിയിൽ

Jun 25, 2026 - 16:16
 0
നിരവധി ആൺകുട്ടികളെ പീഡിപ്പിച്ച കേസുകളിലെ പ്രതി മുഹമ്മദ് ഉസ്താദ് ബീഹാറിൽ പിടിയിൽ

 ബേക്കൽ: പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച നിരവധി പോക്സോ കേസുകളിലെ പ്രതിയായ ഉസ്താദ് ബീഹാറിൽ പിടിയിലായി. ബേക്കൽ പോലീസ് രജിസ്റ്റർ ചെയ്ത പോക്സോ കേസിലെ പ്രതിയായ മലപ്പുറം ആതവനാട് സ്വദേശി എം. കെ. മുഹമ്മദ് ഉസ്താദ് ആണ് വളാഞ്ചേരി പോലീസിന്റെ പിടിയിലായത്. വിദേശത്തേക്ക് കടക്കാനുള്ള ശ്രമത്തിനിടെയായിരുന്നു അറസ്റ്റ്.

മലപ്പുറം, കാസർകോട് ജില്ലകളിലായി 15ഓളം പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസുകൾ ഇയാൾക്കെതിരെ നിലവിലുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ഇതിൽ ബേക്കൽ പോലീസ് രജിസ്റ്റർ ചെയ്ത കേസും ഉൾപ്പെടുന്നു.

ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ വളാഞ്ചേരി പോലീസ് ബീഹാറിൽവെച്ചാണ് പിടികൂടിയത്. ഇയാളെ കസ്റ്റഡിയിൽ വാങ്ങുന്നതിനായി ബേക്കൽ പോലീസ് സംഘം ബീഹാറിലേക്ക് പോകുമെന്ന് പോലീസ് അറിയിച്ചു. കേസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പോലീസ് പരിശോധിച്ചുവരികയാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow