നിലേശ്വരത്ത് ആധാരം എഴുത്ത് ഓഫീസിലെ ജീവനക്കാരി കുഴഞ്ഞുവീണ് മരിച്ചു

Jun 5, 2026 - 16:50
 0
നിലേശ്വരത്ത് ആധാരം എഴുത്ത് ഓഫീസിലെ ജീവനക്കാരി കുഴഞ്ഞുവീണ് മരിച്ചു

നിലേശ്വരം: ആധാരം എഴുത്ത് ഓഫീസിൽ ജോലി ചെയ്യുന്നതിനിടെ ജീവനക്കാരി കുഴഞ്ഞുവീണ് മരിച്ചു. ചിറപ്പുറത്തെ സബ് രജിസ്റ്റർ ഓഫീസിന് സമീപമുള്ള ടി.വി. രതീഷിന്റെ ആധാരം എഴുത്ത് ഓഫീസിലെ ജീവനക്കാരിയായ എളേരി സ്വദേശിനി രമ്യ (30) ആണ് ഇന്ന് വൈകുന്നേരം ഓഫീസിനകത്ത് കുഴഞ്ഞുവീണ് മരിച്ചത്.

ജോലി ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ രമ്യയെ ഉടൻ നീലേശ്വരത്തെ തേജസ്വിനി സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എളേരി സ്വദേശിയായ സുരേശനാണ് ഭർത്താവ്. ഏക മകൻ: കണ്ണൻ.

What's Your Reaction?

like

dislike

love

funny

angry

sad

wow