പഞ്ചാരക്കൊല്ലിയിൽ തെരച്ചിൽ ദൗത്യത്തിനിടെ കടുവയുടെ ആക്രമണം; ആർആർടി ഉദ്യോഗസ്ഥന് പരുക്ക്.
പഞ്ചാരക്കൊല്ലിയിൽ തെരച്ചിൽ ദൗത്യത്തിനിടെ കടുവയുടെ ആക്രമണത്തിൽ ആർആർടി ഉദ്യോഗസ്ഥന് പരുക്ക്. ആർആർടി അംഗം ജയസൂര്യക്കാണ് പരുക്കേറ്റത്. വലതു കൈക്കാണ് മുറിവേറ്റിരിക്കുന്നത്. പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം. പരുക്കേറ്റ ഇദ്ദേഹത്തെ മാനന്തവാടി മെഡിക്കൽ കോളേജിലേക്ക് മാറ്റി. പരുക്കേറ്റ വിവരം വനം മന്ത്രി എകെ ശശീന്ദ്രൻ സ്ഥിരീകരിച്ചു.
മുഖ്യമന്ത്രി വനം മന്ത്രിയുമായി സംസാരിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. മുഴുവൻ സംവിധാനങ്ങളുമൊരുക്കാൻ നിർദ്ദേശം മുഖ്യമന്ത്രി നിർദേശം നൽകിയിട്ടുണ്ട് 80 അംഗ ആർആർടി സംഘം പ്രദേശത്ത് എട്ട് ഗ്രൂപ്പുകളായി തിരിഞ്ഞ് കടുവയ്ക്കായി തിരച്ചിൽ നടത്തുകയായിരുന്നു. രണ്ട് കൂടുകളും 38 ക്യാമറകളും പഞ്ചാരക്കൊല്ലിയിൽ വിവിധ മേഖലകളിലായി സ്ഥാപിച്ചിട്ടുണ്ട്.
What's Your Reaction?