പടന്നക്കാട് ചൂതാട്ട കേന്ദ്രത്തിൽ റെയ്ഡ്; 16 പേർ കസ്റ്റഡിയിൽ, 2 ലക്ഷത്തോളം രൂപ പിടിച്ചെടുത്തു
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് പടന്നക്കാട് വൻ ചൂതാട്ട സംഘം പോലീസ് പിടിയിൽ. പടന്നക്കാട് ബേക്കൽ ക്ലബ്ബിന്റെ രണ്ടാം നിലയിൽ പുള്ളി മുറി ചൂതാട്ടത്തിലേർപ്പെട്ടവരെയാണ് ഹോസ്ദുർഗ്ഗ് എസ് ഐ സി പി ജിജേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. കളിക്കളത്തിൽ നിന്ന് 181420 രൂപയും പിടിച്ചെടുത്തു. ചായ്യോത്തെ സി നാരായണൻ(69), കൂത്തുപറമ്പിലെ പത്മകുമാർ(64), രാജപുരത്തെ സോജൻ ജേക്കബ്(47), അടുക്കത്ത് വയൽ സ്വദേശികളായ ബാബു(65), പി പളനി (48), തായന്നൂരിലെ സനൽകുമാർ(57), പടന്നക്കാട് ടി സുരേഷ് (60), തൃക്കരിപ്പൂരിലെ കെ പി ജലാലുദ്ദീൻ(57), കടിഞ്ഞി മൂലയിലെ ചന്ദ്രൻ(66), തീർത്ഥംകരയിലെ അബ്ദുൽ റഷീദ്(57), ഒക്ലാവിലെ ആന്റണി (56), ചിത്താരി കൂളിക്കാടിലെ കുഞ്ഞഹമ്മദ്(67), ചിറ്റാരിക്കാൽ ഉദയപുരത്തെ ബാല സജീവ്(57), ബളാലിലെ ഇ ജി ഷാജു(62), പാലാവയൽ കാവുന്തലയിലെ ജോർജ് സെബാസ്റ്റ്യൻ (70), ബളാലിലെ വികെ ജയിംസ്(79) എന്നിവരാണ് പിടിയിലായത്. രണ്ടാംപ്രതി പത്മകുമാറാണ് നിലവിൽ ബേക്കൽ ക്ലബ്ബ് നടത്തുന്നതെന്ന് പോലീസ് പറഞ്ഞു.
What's Your Reaction?