പനിയെ തുടർന്ന് കാസർകോട് സ്വദേശിയായ ആറു വയസ്സുകാരൻ ദുബായിൽ മരിച്ചു

Dec 1, 2025 - 07:55
 0
പനിയെ തുടർന്ന് കാസർകോട് സ്വദേശിയായ ആറു വയസ്സുകാരൻ ദുബായിൽ മരിച്ചു

ദുബായ്: പനിയെ തുടർന്ന് ആറു വയസ്സുകാരൻ ദുബായിൽ മരിച്ചു. കാസർകോട് ചൗക്കി സ്വദേശി കലന്തർ ഷംസീറിന്റെ മകൻ സുൽത്താനാണ് മരിച്ചത്. അസുഖം മൂലം ദുബായിയിലുള്ള ആസ്റ്റർ ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. കുട്ടിയുടെ മരണത്തിൽ ദുബായ് കെഎംസിസി കാസർഗോഡ് മണ്ഡലം കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.

What's Your Reaction?

like

dislike

love

funny

angry

sad

wow