ഏറ്റവും മൂല്യമുള്ള കറൻസി കുവൈറ്റ് ദിനാർ.
ബഹ്‌റൈൻ ദിനാറും ഒമാൻ റിയാലും തൊട്ടുപിറകിൽ.
കുവൈറ്റ് സിറ്റി: കറൻസി വിപണികളിൽ ആധിപത്യം പതിപ്പിനാണെങ്കിലും ലോകത്തെ ഏറ്റവും മൂല്യമുള്ള കറൻസി കുവൈറ്റ് ദിനമാണ്. 3.24 നിലവിൽ ഒരു കുവൈറ്റ് ദിനാറിൻ്റെ മൂല്യം. ഇത് യുഎസ് ഡോളർ, യൂറോ, ജാപ്പനീസ് യെൻ തുടങ്ങി സാമ്പത്തിക വാർത്താ തലക്കെട്ടുകളിൽ എപ്പോഴും ഇടംപിടിക്കുന്ന മറ്റ് എല്ലാ കറൻസികളെയും മറികടക്കുന്നതായി റിപ്പോർട്ട്. ഫോർബ്‌സ് ഇന്ത്യ, ഇൻവെസ്റ്റോപീഡിയ തുടങ്ങിയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
കഴിഞ്ഞ വർഷം കുവൈറ്റ് ദിനാറിൻ്റെ മൂല്യം യുഎസ്ഡി 3.12 മുതൽ 3.30 വരെ ഇടയിലായിരുന്നു. ഒരു കുവൈറ്റ് ദിനാറിന് 280.4 രൂപ വിനിമയമൂല്യം. എണ്ണയെ അടിസ്ഥാനമാക്കിയുള്ള ശക്തമായ സമ്പദ് വ്യവസ്ഥയാണ് കുവൈറ്റിലേത്. കുവൈറ്റ് ദിനാറിൻ്റെ വിനിമയ മൂല്യത്തിൻ്റെ രഹസ്യവും അതുതന്നെ. തൊഴിലില്ലായ്മ നിരക്ക് രണ്ട് ശതമാനം മാത്രമാണ്.
കുവൈറ്റ് ദിനാർ കഴിഞ്ഞാൽ ലോകത്തെ ഏറ്റവും ശക്തമായ കറൻസികളുള്ളതും ഗൾഫ് മേഖലയിൽ തന്നെ. തൊട്ടുപിന്നാലെ 2.65 ഡോളർ വിനിമയ മൂല്യമുള്ള ബഹ്റൈൻ ദിനാർ, 2.60 യുഎസ് ഡോളർ മൂല്യമുള്ള ഒമാനി റിയാൽ ലോകത്തെ ഏറ്റവും മൂല്യമുള്ള കറൻസികൾ. 229.47 രൂപ ബഹ്‌റൈൻ ദിനാറിൻ്റെ വിനിമയ മൂല്യം. ഒമാൻ റിയാലിൻ്റെതാവട്ടെ 224.72 രൂപ. ജോർദാനിയൻ ദിനാർ, ജിബ്രാൾട്ടർ പൗണ്ട്, ബ്രിട്ടീഷ് പൗണ്ട് വിലമേറിയ കറൻസുകളുടെ കൂട്ടത്തിൽ ഇവയ്ക്കു പിന്നാലെ വരുന്നത്.
What's Your Reaction?