ദുബായ് ഫൗണ്ടൻ; അവസാന പ്രദർശനം കാണാൻ ആയിരങ്ങൾ ഒത്തുകൂടി.
ദുബായ്: അഞ്ചു മാസത്തെ നവീകരണ പ്രവൃത്തികൾക്കായി അടച്ചിടുന്നതിന്നു മുമ്പായി ദുബായി ഫൗണ്ടന്റ അവസാനത്തെ പ്രദർശനം കാണാൻ ആയിരക്കണക്കിന്ന് വിനോദ സഞ്ചാരികൾ ഒത്തുകൂടി.
ശനിയാഴ്ച വൈകുന്നേരത്തെ അവസാനത്തെ പ്രദർശനം കാണാൻ സ്വദേശികളെയും, വിദേശികളെയും കൊണ്ട് ദുബായ് മാൾ വാട്ടർ ഫ്രണ്ട് പ്രൊമെറേഡിയൻ നിറഞ്ഞു കവിഞ്ഞിരുന്നു.
ബുർജ് ഖലീഫയുടെ സമീപത്തുള്ള പാലങ്ങങ്ങളിലും, സൂഖ് അൽ ബഹാറിലും, ബുർജ് പാർക്കിലും സന്ദർശകരെ കൊണ്ട് നിറഞ്ഞിരുന്നു. സഞ്ചാരികളെ കോൾമയിർ കൊള്ളിച്ച ലോക പ്രശസ്ത ജലധാര അവസാന ദിവസത്തിൽ പ്രദർശനത്തിന്റെ ഒരു പരമ്പര തന്നെ തീർത്തപ്പോൾ കരകളിൽ നിന്നും നിർത്താതെയുള്ള കരഘോഷം മുഴങ്ങുന്നുണ്ടായിരുന്നു.
What's Your Reaction?