പാക് ട്രെയിൻ റാഞ്ചൽ; ബന്ദികളാക്കിയ 346 പേരെയും മോചിപ്പിച്ചു.

Mar 12, 2025 - 21:20
 0
പാക് ട്രെയിൻ റാഞ്ചൽ; ബന്ദികളാക്കിയ 346 പേരെയും മോചിപ്പിച്ചു.

ഇസ്ലാമാബാദ്: തെക്കുപടിഞ്ഞാറൻ പാകിസ്ഥാനിൽ വിമതർ ബന്ദികളാക്കിയ എല്ലാ ട്രെയിൻ യാത്രക്കാരെയും മോചിപ്പിച്ചതായി റിപ്പോർട്ട്. ഉപരോധത്തിലും തുടർന്നുള്ള സൈനിക നടപടിയിലും 28 സൈനികർ കൊല്ലപ്പെട്ടു. “ബന്ദികളാക്കിയ 346 പേരെയും മോചിപ്പിച്ചു, 30 ലധികം തീവ്രവാദികൾ ഓപ്പറേഷനിൽ കൊല്ലപ്പെട്ടു,” ഉദ്യോഗസ്ഥൻ പറഞ്ഞു. ട്രെയിനിലെ യാത്രക്കാരായ 27 ഓഫ് ഡ്യൂട്ടി സൈനികർ ഉൾപ്പെടെ 28 സൈനികർ ആണ് കൊല്ലപ്പെട്ടത്.

ചൊവ്വാഴ്ചയാണ് പാകിസ്താനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ ബോലാനിലെ ഒരു തുരങ്കത്തില്‍ വെച്ച് റെയില്‍ പാളം തകര്‍ത്ത് ബലൂച് ലിബറേഷന്‍ ആര്‍മി (ബിഎല്‍എ) ട്രെയിൻ റാഞ്ചിയത്. ക്വറ്റയിൽ നിന്നും പെഷവാറിലേക്ക് പോയ ജാഫർ എക്സ്പ്രസാണ് തട്ടിയെടുത്തത്. ഗുദലാറിനും പീരു കൊനേരിക്കുമിടയില്‍ എട്ടാംനമ്പര്‍ തുരങ്കത്തിലൂടെ പോകുമ്പോഴായിരുന്നു ആക്രമണം. ഒ​മ്പ​ത് കോ​ച്ചു​ക​ളു​ള്ള ട്രെ​യി​നി​ൽ സ്ത്രീ​ക​ളും കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ടെ 500ഓ​ളം യാ​ത്ര​ക്കാ​രുണ്ടായിരുന്നു. ബലൂചിസ്താൻ പ്രവിശ്യ സ്വതന്ത്രമാക്കാൻ പോരാടുന്ന സായുധസംഘടനയാണ് ബ​ലൂ​ചി​സ്താ​ൻ ലി​ബ​റേ​ഷ​ൻ ആ​ർ​മി. ജയിലിലടക്കപ്പെട്ട വിഘടനവാദികളെ വിട്ടയക്കണമെന്നാണ് ബിഎല്‍എയുടെ ആവശ്യം.പാകിസ്താന്‍ ഭരണകൂടത്തിനെതിരെയുള്ള പോരാട്ടത്തില്‍ പങ്കുചേരാന്‍ ബലൂചിസ്ഥാന്‍ നിവാസികളോട് ആവശ്യപ്പെടുന്ന ഒരു വീഡിയോയും ട്രെയിനിനകത്തുള്ള ബിഎല്‍എ അംഗങ്ങളില്‍ ഒരാള്‍ ടെലഗ്രാം വഴി പുറത്തുവിട്ടിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow