ഐഫോണ്‍ 16E പുറത്തിറക്കി ആപ്പിള്‍.

Feb 20, 2025 - 08:20
 0
ഐഫോണ്‍ 16E പുറത്തിറക്കി ആപ്പിള്‍.

ഐഫോണ്‍ 16E പുറത്തിറക്കി ആപ്പിള്‍. ഐഫോണ്‍ 16 ശ്രേണിയുടെ വിപുലീകരണാര്‍ഥമാണിത്. പുതിയ ഡിസൈന്‍, പ്രോസസര്‍, ആപ്പിള്‍ ഇന്റലിജന്‍സ് സവിശേഷതകള്‍ എന്നിവ ഉള്‍പ്പെടുത്തി മാറ്റങ്ങള്‍ വരുത്തിയാണ് 16ഇ പുറത്തിറക്കിയത്.

599 യു എസ് ഡോളര്‍ മുതലാണ് ഐഫോണ്‍ 16Eയുടെ വില ആരംഭിക്കുന്നത്. 2022ലെ എസ് ഇയുടെ 429 യു എസ് ഡോളര്‍ എന്ന ആരംഭ വിലയേക്കാള്‍ 170 ഡോളര്‍ കൂടുതലാണ്. സാധാരണ ഐഫോണ്‍ 16ന്റെ വില 799 ഡോളറില്‍ ആണ് ആരംഭിക്കുന്നത്. അതേസമയം, മത്സരരംഗത്തുള്ള ഗൂഗിള്‍ പിക്‌സല്‍ 8A, സാംസങ് ഗാലക്‌സി S24 FE എന്നിവയോട് മത്സരിക്കുന്നതിന്റെ ഭാഗമായാണ് ഈ വിലയ്ക്ക് ആപ്പിള്‍ ഡിവൈസ് പുറത്തിറക്കിയത്.

വിലയേറിയ ഫ്ലാഗ്ഷിപ്പ് ഉപകരണങ്ങളില്‍ മാത്രം AI ഒതുക്കില്ലെന്ന് ആപ്പിള്‍ വ്യക്തമാക്കുകയാണ് ഇതിലൂടെ. ആപ്പിളിന്റെ A18 ചിപ്പ് (ഐഫോണ്‍ 16, 16 പ്ലസില്‍ കാണുന്ന അതേ ചിപ്പ്) ഉപയോഗിച്ചാണ് ഐഫോണ്‍ 16E നിര്‍മിച്ചിരിക്കുന്നത്. അതിനാല്‍ ഇതിന് ആപ്പിള്‍ ഇന്റലിജന്‍സ് പ്രവര്‍ത്തിപ്പിക്കാന്‍ കഴിയും. ഐഫോണ്‍ 16E ഫെബ്രുവരി 21-ന് മുന്‍കൂട്ടി ഓര്‍ഡര്‍ ചെയ്യാനാകും. ഫെബ്രുവരി 28ന് വില്‍പ്പനയ്ക്കുമെത്തും.

What's Your Reaction?

like

dislike

love

funny

angry

sad

wow