പാറക്കാട് കുഞ്ഞബ്ദുള്ള നിര്യാതനായി
കാഞ്ഞങ്ങാട്: അജാനൂർ തെക്കേപ്പുറം ഗേറ്റിന് സമീപം പാറക്കാട് സ്വദേശി കുഞ്ഞബ്ദുള്ള (65) നിര്യാതനായി. ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം. കഴിഞ്ഞ ദിവസം കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന അദ്ദേഹം ഇന്ന് പുലർച്ചയോടെ മരണത്തിന് കീഴടങ്ങി.
പാറക്കാട് മമ്മു ഹാജിയുടെയും ആമിന ഹജ്ജുമ്മയുടെയും മകനാണ്. ഭാര്യ: മൈമൂന (ചിത്താരി). മക്കൾ: ഷക്കീർ, ഷബാഹിർ, ഷഫീന, ഷംസീറ, ശർമിന. മരുമക്കൾ: സിദ്ദീഖ്, ഹനീഫ, ഖാദർ, മുഹ്സിന. സഹോദരങ്ങൾ: ഹന്ന മുഹമ്മദ് ഹാജി, മൊയ്തു പാറക്കാട്, ഹലീമ, ഖദീജ, സമീറ.
What's Your Reaction?