പാലിയേറ്റീവ് പ്രവർത്തനങ്ങൾ ആകുലതകൾക്ക് ആശ്വാസമാകുന്നു: ഇ.വി ജയകൃഷ്ണൻ

Jul 14, 2026 - 08:50
Jul 14, 2026 - 08:54
 0
പാലിയേറ്റീവ് പ്രവർത്തനങ്ങൾ ആകുലതകൾക്ക് ആശ്വാസമാകുന്നു: ഇ.വി ജയകൃഷ്ണൻ

അമ്പലത്തറ: വർത്തമാനകാലത്ത് വ്യക്തികൾ അനുഭവിക്കുന്ന മാനസിക ആകുലതകൾക്ക് പൂർണമായ പരിഹാരം കാണാനാകില്ലെങ്കിലും അവയ്ക്ക് ആശ്വാസമേകാൻ പാലിയേറ്റീവ് പ്രവർത്തനങ്ങൾക്ക് കഴിയുമെന്ന് മുതിർന്ന മാധ്യമപ്രവർത്തകൻ ഇ.വി. ജയകൃഷ്ണൻ പറഞ്ഞു.

സ്നേഹം പാലിയേറ്റീവ് കെയർ സംഘടിപ്പിച്ച പ്രവർത്തക കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാലിയേറ്റീവ് സെന്റർ ചെയർമാൻ കെ.പി. കൃഷ്ണൻ അധ്യക്ഷത വഹിച്ചു. രക്ഷാധികാരി വി. മാധവൻ നായർ മുഖ്യപ്രഭാഷണം നടത്തി.

സി. കൃഷ്ണകുമാർ, സതി എരമം, ബാലൻ കുന്നുമ്മൽ, എ.എം. ജോർജ്, റഹ്മാൻ അമ്പലത്തറ, ഉപേന്ദ്രൻ, എൻ. അമ്പാടി, അമ്പലത്തറ നാരായണൻ, രതീഷ് അമ്പലത്തറ, വേണുഗോപാൽ ചുണ്ണംകുളം, ഗോപൻ, വർഷ, ഇന്ദു, നൈന, പ്രസീത, കെ. സുമതി, പുഷ്പ എന്നിവർ സംസാരിച്ചു.

പി.എസ്. സരിത സ്വാഗതവും സുരമ്യ നന്ദിയും രേഖപ്പെടുത്തി.

What's Your Reaction?

like

dislike

love

funny

angry

sad

wow